Latest News

ഗോഥം സിറ്റിയെ വിറപ്പിക്കുന്ന ജോക്കറായി ജാക്വിന്‍ ഫീനിക്‌സ്; അമേരക്കയിലെ പ്രദര്‍ശനം കനത്ത സുരക്ഷയില്‍; ജോക്കര്‍ ഒരു സാങ്കല്‍പിക കഥാപാത്രമാണെന്ന് ആവര്‍ത്തിച്ച്് നായകനും 

Malayalilife
 ഗോഥം സിറ്റിയെ വിറപ്പിക്കുന്ന ജോക്കറായി ജാക്വിന്‍ ഫീനിക്‌സ്; അമേരക്കയിലെ പ്രദര്‍ശനം കനത്ത സുരക്ഷയില്‍; ജോക്കര്‍ ഒരു സാങ്കല്‍പിക കഥാപാത്രമാണെന്ന് ആവര്‍ത്തിച്ച്് നായകനും 

ബോളിവുഡിലെ എക്കാലത്തെയും ഡ്രമാറ്റിക്ക് ആക്ഷന്‍ മുവി ജോക്കറിന്റെ പുതിയ സീരിസ് എത്തി. ഗോഥമിലെ കൊടുംക്രൂരനായ വില്ലന്റെ കഥപറയുന്ന ജോക്കര്‍ സിനിമയെ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആക്രമണമുണ്ടായേക്കാം എന്ന ഇന്റലിജന്‍സ് റിപ്പോര്‍ടിനെതുടര്‍ന്ന് അമേരിക്കയില്‍ കനത്തസുരക്ഷാവലയത്തിലാണ്  റിലീസ് . ആരാധകരെ നിയന്ത്രിക്കാന്‍ ജോക്കര്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണെന്ന് ആവര്‍ത്തിക്കുകയാണ് നായകന്‍ ജാക്വിന്‍ ഫീനിക്‌സ്.

ജീവിതത്തിലുടനീളം പരിഹാസവും അപമാനവും ഏറ്റുവങ്ങിയ, തോറ്റുപോയ കൊമേഡിയന്‍ ആര്‍തര്‍ ഫ്‌ലെക്‌സ് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന ജോക്കറായി തീരുന്നതാണ് ചിത്രത്തിന്റെ പ്രമേയം . ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത, ജോക്കര്‍ വില്ലനായ ബാറ്റ്മാന്‍ ചിത്രം ദി ഡാര്‍ക് നൈറ്റ് റിലീസ് ചെയ്തപ്പോള്‍ നടന്ന വെടിവയ്പ്പില്‍ അമേരിക്കയില്‍ 12പേരാണ് കൊല്ലപ്പെട്ടത് . സമാനസംഭവും ആവര്‍ത്തിക്കാനിടയുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്. 

തോക്കെടുക്കാനും അക്രമംഅഴിച്ചുവിടാനും ജോക്കര്‍ പ്രേക്ഷകരെ സ്വാധീനിക്കുന്നുവെന്നാണ് വിമര്‍ശം. ആരാധന അതിരുവിടരുതെന്നാണ് നായകന്റെ അഭ്യര്‍ഥന. ടോഡ് ഫിലിപ്‌സാണ് സംവിധാനം . ടൊറൊന്റൊ, വെനീസ് ഫിലിം ഫെസ്റ്റിവലുകളില്‍ പുരസ്‌കാരങ്ങള്‍ നേടിയആദ്യ കോമിക് ചിത്രംകൂടിയാണ് ഡിസിയുടെ ജോക്കര്‍.

 

Read more topics: # joker movie relies in america
joker movie relies in america

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES