ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെ കുട്ടി ഉണ്ണിയാര്‍ച്ചയായി മലയാള സിനിമാ ലോകത്തേക്ക് എത്തിയ നടിയാണ് ജോമോള്‍. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ബാലതാരമായും നായികയായും ജോമോള്‍ തിളങ്ങുകയായിരുന്നു.എന്ന് സ്വന്തം ജാനകിക്കുട്ടി, മയില്‍പ്പീലിക്കാവ്, നിറം, ദീപസ്തംഭം മഹാശ്ചര്യം മുതലായ സിനിമകളിലൂടെയാണ് ജോമോള്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. വിവാഹവും കുടുംബവും ഒക്കെ ഏറെനാളുകളായി സിനിമയില്‍ നിന്നും മാറി നില്ക്കുകയായിരുന്ന
ജോമോളുമായി നടത്തിയ അഭിമുഖവും അതിലെ വാക്കുകളുമായി ചര്‍ച്ചയാകുന്നത്.
തന്റെ പഴയകാല സിനിമകള്‍ ഒന്നും താന്‍ കാണാറില്ലെന്നും മക്കളെ അത് കാണിച്ചിട്ടില്ല എന്നും താരം തുറന്നു പറയുന്നു. അത് കാണുമ്പോള്‍ ഞാന്‍ എന്തോ കാണിച്ചു വച്ചിരിക്കുന്നത് പോലെ എനിക്ക് തോന്നുമെന്നാണ് ജോമോള്‍ പറയുന്നത്. ചിലപ്പോള്‍ ഇന്ന് ഇങ്ങനെ സംസാരിക്കുന്നത് പോലും നാളെ വേണ്ടിയിരുന്നില്ല എന്നും കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നൊക്കെ തോന്നും എന്ന് ജോമോള്‍ പറയുന്നു. അതുകൊണ്ടുതന്നെ സിനിമകള്‍ ഒന്നും മക്കളെ കാണിക്കാത്തത് മനപ്പൂര്‍വ്വമാണ് എന്ന് താരം കൂട്ടിച്ചേര്‍ക്കുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ. എന്റെ സിനിമകള്‍ ഞാന്‍ കാണാറില്ല, മക്കളെയും കാണിച്ചിട്ടില്ല. പക്ഷേ ഞാന്‍ കാണാതെ അവര്‍ ഒന്നോ രണ്ടോ സിനിമ കണ്ടിട്ടുണ്ട്. ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അവരുടെ ക്ലാസ്‌മേറ്റ്‌സ് പറഞ്ഞാണ് ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന് അവര്‍ അറിയുന്നത്. അമ്മ ഉറങ്ങിയ സമയത്ത് ഞാനും അമ്മൂമ്മയും അമ്മയുടെ സിനിമ കണ്ടിട്ടുണ്ട്, മയില്‍പ്പീലിക്കാവ് കണ്ടിട്ടുണ്ട് എന്നൊക്കെ എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ നിര്‍ത്തും, കൂടുതലൊന്നും അവര്‍ പറയാറില്ല, എനിക്ക് എന്റെ പഴയ സിനിമകള്‍ കാണുമ്പോള്‍ ഒട്ടും രസം തോന്നാറില്ല. ഇപ്പോള്‍ കാണുമ്പോള്‍ ഞാന്‍ എന്തെക്കെയോ കാണിച്ചു കൂട്ടുന്നു എന്നാണ് തോന്നുന്നത്. ഇന്ന് സംസാരിച്ച് കഴിഞ്ഞ് നാളെ ഈ ഇന്റര്‍വ്യൂ കാണുമ്പോള്‍ അയ്യോ ഞാന്‍ കുറച്ചു കൂടി നന്നായി സംസാരിക്കേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നും.. എന്നാണ് നടി ജോമോള്‍ ആരാധകരോട് പറയുന്നത്.
ജാനകിക്കുട്ടി ചെയ്യുന്ന സമയത്ത് ഹരിഹരന്‍ സാര്‍ കാണാന്‍ വരുമ്പോള്‍ ട്യൂഷന്‍ ഉണ്ടെന്നൊക്കെ ഞാന്‍ പറയുമായിരുന്നു. പിന്നെ ആലോചിച്ചിട്ടുണ്ട് ഞാന്‍ എന്ത് ധൈര്യത്തിലാണ് അന്ന് അങ്ങനെയൊക്കെ പറഞ്ഞതെന്ന്. സാര്‍ എനിക്ക് ട്യൂഷനുണ്ട്, എട്ടരക്ക് ട്യൂഷന്‍ തീരുകയുള്ളൂ എന്ന് പറഞ്ഞാല്‍ എട്ടരക്ക് മതി, എട്ടരക്ക് വണ്ടി വിടാമെന്ന് സാര്‍ പറയും. അതുകഴിഞ്ഞ് മറ്റെ ക്ലാസുണ്ടെന്ന് പറയുമ്പോള്‍ പൊയ്‌ക്കോ അത് കഴിഞ്ഞ് മതിയെന്ന് പറയും. അന്ന് അദ്ദേഹത്തിന്റെ വലുപ്പം അറിയാത്തത് കൊണ്ടാവണം അല്ലെങ്കില്‍ വിവരം ഇല്ലാതിരുന്ന കൊണ്ടാകും അങ്ങനെ പറഞ്ഞത്.. എന്നും താരം ഓര്‍ത്തുപറയുന്നുണ്ട്.
തനിക്ക് വന്ന സിനിമകള്‍ ഭാഗ്യമായിട്ടാണ് കാണുന്നതെന്നും ജോമോള്‍ പറയുന്നുണ്ട്. നമുക്ക് അറിയാത്ത എത്രയോ കഴിവുള്ള ആളുകളുണ്ട്. പല പ്രോഗ്രാമുകളും കാണുമ്പോള്‍ നല്ല ടാലന്റഡായ ആളുകളുണ്ടെന്ന് തോന്നും. ഇവരെയൊന്നും ആരും തിരിച്ചറിയുന്നില്ല. അവര്‍ക്കിടയില്‍ നിന്നും തന്നെ തിരഞ്ഞെടുത്തത് തന്റെ അനുഗ്രഹമാണെന്ന് ജോമോള്‍ പറഞ്ഞു.