മലയാള സിനിമ രംഗത്തെ മുന്‍ നിര സംവിധായകരില്‍ ഒരാളാണ് ജൂഡ് ആന്റണി ജോസഫ്. വ്യത്യസ്തമാര്‍ന്ന കഥാ സന്ദര്‍ഭങ്ങളുളള സിനിമകള്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിക്കുന്നതില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തിയിരുന്ന സംവിധായകനാണ് ഇദ്ദേഹം. സംവിധായകന്‍ എന്ന കുപ്പായത്തിന് പുറമെ നടന്‍ തിരക്കഥാകൃത്ത് എന്നീ നിലകളിലും തിളങ്ങുവാന്‍ സാധിക്കുമെന്ന് ഇദ്ദേഹം നേരത്തെ തന്നെ തെളിയിച്ചിരുന്നു.
2014 ല്‍ വന്‍ ഹിറ്റായി മാറിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് ജൂഡ് ആന്റണി തന്റെ സിനിമ സംവിധാന ലോകത്തേക്ക് ചേക്കേറുന്നത്. 45 ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ ജനപ്രിയ അപ്പീലും സൗന്ദര്യാത്മക മൂല്യങ്ങളുമുളള മികച്ച ചിത്രമായി ഓം ശാന്തി ഓശാന തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇതിനു ശേഷം പിന്നീട് മുത്തശ്ശി ഗാഥ, സാറാസ് എന്നിങ്ങനെയുളള ചിത്രങ്ങളും ജൂഡിന്റെ സംവിധാനത്തില്‍ അരങ്ങേറി. എന്നാല്‍ ഇപ്പോഴിതാ ജൂഡ് ഫേസ്ബുക്കില്‍ കുറിച്ച ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
'ഒരു നടന്‍ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാള്‍ പഠിപ്പിച്ചു തന്നു. നന്ദി കുരുവേ', എന്നാണ് ജൂഡ് ആന്റണി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്ക് വച്ചത്. ഇതിനു പിന്നാലെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. നടനെകുറിച്ചുളള വിശദാംശങ്ങള്‍ പങ്കു വയ്ക്കാതെ ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
ഈ പറഞ്ഞ ഒരാള്‍ക്കു പേരില്ലേ? അതോ ആ പേര് പറയാനുളള ധൈര്യം താങ്കള്‍ക്കില്ലേ? മനസ്സിന്റെ ഒരു കോണില്‍ സൂക്ഷിച്ചു വച്ചോ, സമയം വരും. കൊടുക്കാം, സിനമക്കാര്‍ പേര് പോലും പറയാന്‍ ധൈര്യം ഇല്ലാതെ ഇങ്ങനെ ബ്ലാക്മെയില്‍ രാഷ്ട്രിയം കളിക്കുമ്പോള്‍ കമന്റും ലൈക്കും ഇടുന്ന ഞാന്‍ അടക്കമുളള എല്ലാരേം പതല് വെട്ടി അടിക്കണം, അങ്ങനെ മലയാള സിനിമയില്‍ പേരില്ലാത്ത ഒരു പ്രമുഖനും കൂടി ജനിച്ചിരിക്കുന്നു., ഇത്തരം ഒരു കാര്യം ഒരു പ്ലാറ്റ് ഫോമില്‍ പറയുമ്പോള്‍ അത് ആരാണെന്ന് തുറന്നു പറയാനുളള ഒരു ആര്‍ജ്ജവം കാണിക്കണം അതാണ് അന്തസ്സ്. അല്ലെങ്കില്‍ അത്തരം പണികള്‍ക്കു നില്‍ക്കരുത്, എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.