കമ്മട്ടിപ്പാടം ടീം വീണ്ടുമൊന്നിക്കുന്ന ജുംബാ ലഹരിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ നടൻ ദുൽഖർ സൽമാൻ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.
രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലുണ്ടായിരുന്ന അഭിനേതാക്കളിൽ പലരും ജുംബാ ലഹരിയിലുണ്ട്. ഷാലു റഹീം, മണികണ്ഠൻ, വിഷ്ണു രഘു, പ്രവീൺ, പി. ബാലചന്ദ്രൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖ നായികയെ പരിചയപ്പെടുത്തുന്ന ചിത്രം റെസ്റ്റ്ലെസ് മങ്കീസിന്റെ ബാനറിൽ മഹിയാണു നിർമ്മിക്കുന്നത്.
ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രഹ്മണ്യനും ചേർന്നാണു തിരക്കഥയൊരുക്കി യിരിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ. സംഗീതം നൽകിയിരിക്കുന്നു.