നീണ്ട ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യയുടെ പ്രിയ താരം ജ്യോതിക വീണ്ടും ബോളിവുഡിലേക്ക് ചുവടു വയ്ക്കുകയാണ്. 'ശ്രീ' എന്ന ചിത്രത്തിലാണ് താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്്. അതികം കാലതാമസമെടുക്കാതെ തന്നെ 'ശ്രീ'യെന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
രാജ്കുമാര്‍ റാവുവാണ് ചിത്രത്തില്‍ ജ്യോതികയുടെ നായകനായി എത്തുന്നത്. വ്യവസായിയായ ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് 'ശ്രീ' എന്നത്. തുഷാര്‍ ഹിരാനന്ദാനിയുടെ സംവിധാനത്തിലാണ് ചിത്രം അരങ്ങേറുന്നത്്. ശ്രീകാന്ത് ബൊള്ളായി ചിത്രത്തില്‍ രാജ്കുമാര്‍ റാവു എന്ന കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജന്മനാ അന്ധനായിരുന്ന ചെറുപ്പക്കാരന്‍ തന്റെ കഠിനപ്രയത്നം കൊണ്ട് വിജയം സ്വന്തമാക്കുന്ന കഥയാണ് ചിത്രത്തിന്റെ കാതല്‍.
ജ്യോതിക ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത് മമ്മൂട്ടിക്കൊപ്പമുളള 'കാതല്‍' എന്ന മലയാള ചിത്രമാണ്. 34 ദിവസംകൊണ്ടാണ് സിനിമ പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിക്കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചതും. മമ്മൂട്ടി-ജ്യോതിക കോംമ്പോയില്‍ എത്തുന്ന ചിത്രത്തിന് തുടക്കം മുതല്‍ തന്നെ വളരെ മികച്ച ഹൈപ്പ് ആണ് ലഭിച്ചിരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. വീട്ടില്‍ ഇരുന്ന് പുറത്തേക്ക് നോക്കി ചിരിക്കുന്ന മമ്മൂട്ടിയും ജ്യോതികയെയുമാണ് പോസ്റ്ററില്‍ കണ്ടത്. മാത്യു ദേവസി എന്ന കഥാ പാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കഥാപാത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ വൈറലായിരുന്നു. 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍', 'ഫ്രീഡം ഫൈറ്റ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി ഒരുക്കുന്ന ചിത്രമാണ് കാതല്‍. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18നായിരുന്നു ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
1998-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'ദോലി സാജാ കെ രഖ്‌ന' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ജ്യോതിക അഭിനയ രംഗത്തേക്ക് എത്തുന്നത്. സിനിമയിലെ പ്രകടനത്തിലൂടെ ഫിലിം ഫെയര്‍ പുരസ്‌കാരത്തിനും നടി നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. 'സുരറൈ പോട്രി'ന്റെ ഹിന്ദി റീമേക്കിലൂടെ നിര്‍മ്മാതാവ് എന്ന നിലയിലും ജ്യോതിക ബോളിവുഡില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.