Latest News

ജയിലറിന്റെ വമ്പന്‍ വിജയം; പ്രതിഫലത്തിന് പുറമെ രജനീകാന്തിന് സര്‍പ്രൈസായി ചെക്ക് കൈമാറി നിര്‍മ്മാതാക്കള്‍; ചിത്രം 600 കോടി പിന്നിട്ടതോടെ താരത്തിന് നേരിട്ടെത്തി തുക  കൈമാറി കലാനിധി മാരന്‍

Malayalilife
ജയിലറിന്റെ വമ്പന്‍ വിജയം; പ്രതിഫലത്തിന് പുറമെ രജനീകാന്തിന് സര്‍പ്രൈസായി ചെക്ക് കൈമാറി നിര്‍മ്മാതാക്കള്‍; ചിത്രം 600 കോടി പിന്നിട്ടതോടെ താരത്തിന് നേരിട്ടെത്തി തുക  കൈമാറി കലാനിധി മാരന്‍

ജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലര്‍. ഒരിടവേളയ്ക്ക് ശേഷം രജനികാന്ത് എന്ന താരത്തിന്റെ തിരിച്ചുവരവാണ് 'ചിത്രം.ബോക്സോ ഫീസില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തലൈവരുടെ ജയിലര്‍. ആഗസ്റ്റ് 10 ന് തിയറ്ററുകളില്‍ എത്തിയ ജയിലര്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. 250 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ഇതുവരെ 600 കോടിയോളം ആണ് നേടിയത്.

ചിത്രത്തിന് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്‌സ് ഓഗസ്റ്റ് 25ന് പുറത്തുവിട്ട കണക്ക് പ്രകാരം ജയിലര്‍ ആഗോള ഗ്രോസ് 525 കോടിയാണ് നേടിയത്. ഇപ്പോഴിതാ ചിത്രം നേടിയ വന്‍ വിജയത്തെ തുടര്‍ന്ന് പ്രതിഫലത്തിന് പുറമെ രജനികാന്തിന് ഒരു തുക കൈമാറിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്‌സ്.സണ്‍ പിക്ചേഴ്‌സ് ഉടമയായ കലാനിധി മാരനാണ് ചെക്ക് കൈമാറിയത്. ഇതിന്റെ ചിത്രങ്ങള്‍ സണ്‍ പിക്ചേഴ്‌സിന്റെ എക്‌സ് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ എത്രരൂപയാണ് നല്‍കിയതെന്ന് വ്യക്തമല്ല.

സിറ്റി യൂണിയന്‍ ബാങ്കില്‍ നിന്നുള്ള 100 കോടി രൂപയുടെ ചെക്കാണ് താരത്തിന് നല്‍കിയതെന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ഉദ്ധരിച്ച് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ രജനികാന്തിന് ആകെ പ്രതിഫലം 200 മുതല്‍ 210 വരെ കോടി രൂപയായിരിക്കും. അങ്ങനെയെങ്കില്‍ പത്താന്റെ സൂപ്പര്‍ വിജയത്തിന് ശേഷം ഷാരൂഖ് ഖാന്‍ നേടിയതിനേക്കാള്‍ 10 കോടി രൂപ കൂടുതലാണ് ഈ തുക. 200 കോടിയായിരുന്നു പത്താന്റെ വിജയ ശേഷം ഷാരൂഖ് ആകെ നേടിയ പ്രതിഫലം.

അതേസമയം,ചിത്രത്തിനായി രജനികാന്ത് വാങ്ങിയ പ്രതിഫലത്തെക്കുറിച്ച് മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. 110 കോടിയാണ് രജനികാന്ത് ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനാകാന്‍ വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. നായകനൊപ്പം അതിലുപരിയായോ സ്‌ക്രീനില്‍ നിറഞ്ഞാടിയ വര്‍മ്മനാകാന്‍ വിനായകന്‍ വാങ്ങിയത് 35 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്.

അതിഥി താരമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തിയത്. മാത്യൂസ് എന്ന ആരാധകര്‍ ഏറ്റെടുത്ത കഥാപാത്രമാകാന്‍ മോഹന്‍ലാല്‍ വാങ്ങിയത് 8 കോടിയാണ്. മറ്റൊരു അതിഥി താരമായെത്തിയ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാറിനും നല്‍കിയത് എട്ടു കോടിയാണ്. ബോളിവുഡ് താരം ജാക്കി ഷറോഫ് നാലു കോടിയും രമ്യ കൃഷ്ണന്‍ 80 ലക്ഷവുമാണ് പ്രതിഫലമായി വാങ്ങിയത്. സുനില്‍ 60 ലക്ഷം, വസന്ത് രവി 60 ലക്ഷം, റെഡിന്‍ കിംഗ്സ്ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം. തമന്ന കാവാലയ്യ എന്ന ഗാനരംഗത്തിനായി 3കോടിയാണ് വാങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. സംവിധായകന്‍ നെല്‍സണ് പ്രതിഫലമായി നല്‍കിയത് 10 കോടിയായിരുന്നു.

Read more topics: # ജയിലര്‍.
kalanithi maran met rajinikanth handed over a cheque

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES