Latest News

കന്നഡയില്‍ വമ്പന്‍ വിജയമായ കാന്താരയുടെ മലയാളം ട്രെയ്ലര്‍ പുറത്ത്; ചിത്രം 20 ന് തിയേറ്ററുകളില്‍

Malayalilife
കന്നഡയില്‍ വമ്പന്‍ വിജയമായ കാന്താരയുടെ മലയാളം ട്രെയ്ലര്‍ പുറത്ത്; ചിത്രം 20 ന് തിയേറ്ററുകളില്‍

ന്ത്യയില്‍ ഒട്ടാകെ ഏറെ പ്രശ്നംസ നേടി കൊണ്ട് പ്രദര്‍ശനം തുടരുന്ന ചിത്രം കാന്താരയുടെ മലയാളം ട്രെയ്ലര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ട്രെയ്ലര്‍ തന്നെ പ്രേക്ഷകരില്‍ ഉദ്വെഗം ഉണര്‍ത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ മലയാളം ടബ്ബ്ഡ് വേര്‍ഷന്‍ ഒക്ടോബര്‍ 20 ന് തീയേറ്ററുകളില്‍ എത്തും.

ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ത്രില്ലടിപ്പിക്കുന്ന ട്രെയ്ലര്‍ പുറത്ത് വന്നിരിക്കുന്നത്. നായകനായ ശിവയിലൂടെയും അവന്റെ ഗ്രാമത്തിലൂടെയുമാണ് ട്രെയ്ലര്‍ കടന്നുപോകുന്നത്.

ഹോംബാലെ ഫിലിംസ് നിര്‍മിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. കെ.ജി.എഫിന് ശേഷം ഹോംബാലെ ഫിലിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും വീണ്ടും കൈ കോര്‍ക്കുന്ന ചിത്രം കൂടിയാണ് കാന്താര. റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

കര്‍ണാടകക്ക് പുറത്തേക്കും വലിയ ചര്‍ച്ചയായതോടെയാണ് കാന്താര മറ്റ് ഭാഷകളില്‍ റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചത്.സെപ്റ്റംബര്‍ 30ന് കര്‍ണാടകയില്‍ റിലീസ് ചെയ്ത ചിത്രം 11 ദിവസം കൊണ്ട് സംസ്ഥാനത്ത് നിന്ന് 60 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ട്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്.

Read more topics: # കാന്താര
kantara movie trailer in malayalam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES