Latest News

ആറു മാസത്തോളം ഗവേഷണം നടത്തിയിട്ടാണ് സാവിത്രി അമ്മയ്ക്കായുള്ള സാരികള്‍ ഡിസൈന്‍ ചെയ്തത്; മഹാനടിക്കായി ധരിച്ചത് നൂറ്റി ഇരുപതോളം സാരി; ഒരു വര്‍ഷത്തോളം ജീവിച്ചത് സാവിത്രിയമ്മയായി; സെറ്റില്‍ കൃത്യസമയത്ത് എത്തണമെന്നും, വിനയത്തോടും എളിമയോടും പെരുമാറാനും അമ്മ ഓര്‍മ്മിപ്പിക്കും; കീര്‍ത്തി സുരേഷ് വിശേഷങ്ങള്‍ പങ്ക് വയ്ക്കുമ്പോള്‍..!

Malayalilife
 ആറു മാസത്തോളം ഗവേഷണം നടത്തിയിട്ടാണ് സാവിത്രി അമ്മയ്ക്കായുള്ള സാരികള്‍ ഡിസൈന്‍ ചെയ്തത്; മഹാനടിക്കായി ധരിച്ചത് നൂറ്റി ഇരുപതോളം സാരി; ഒരു വര്‍ഷത്തോളം ജീവിച്ചത് സാവിത്രിയമ്മയായി; സെറ്റില്‍ കൃത്യസമയത്ത് എത്തണമെന്നും, വിനയത്തോടും എളിമയോടും പെരുമാറാനും അമ്മ ഓര്‍മ്മിപ്പിക്കും; കീര്‍ത്തി സുരേഷ് വിശേഷങ്ങള്‍ പങ്ക് വയ്ക്കുമ്പോള്‍..!


തെന്നിന്ത്യയിലെ മഹാനടിയായിരുന്ന സാവിത്രിയെ തിരശ്ശീലയില്‍ അവതരിപ്പിച്ചതിലൂടെ ദേശീയ പുരസ്‌കാരം തേടിയെത്തിയ സന്തോഷത്തിലാണ് കീര്‍ത്തി സുരേഷും കുടുംബവും.മലയാളസിനിമയിലെ മുന്‍കാലനായികയായ മേനകാ സുരേഷിന്റെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകള്‍ കീര്‍ത്തി സുരേഷിലൂടെയാണ് വീണ്ടും ദേശീയ പുരസ്‌കാരം മലയാളത്തെ തേടിയെത്തിയിരിക്കുന്നത്.  അമ്മക്ക് ലഭിക്കാതെ പോയ അവാര്‍ഡ് തന്നിലൂടെ വിട്ടിലെത്തിയ സന്തോഷത്തിലാണ് കീര്‍ത്തിയിപ്പോള്‍.

തെന്നിന്ത്യന്‍ സിനിമയിലെ ഇതിഹാസ നായികയായിരുന്ന സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു മഹാനടി.അതേസമയം തനിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം നേടാന്‍ ഇടയാക്കിയ മഹാനടിയിലെ കഥാപാത്രം ആദ്യം നിരസിക്കുകയായിരുന്നുവെന്ന് കീര്‍ത്തി സുരേഷ് തുറന്നുപറഞ്ഞിരുന്നു. ഇപ്പോളിതാ സിനിമയിലെ കൂടുതല്‍ വിശേഷങ്ങള്‍ നടി കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിലൂടെ പങ്ക് വയ്ക്കുകയുണ്ടായി.

ഏതാണ്ട് ഒരുവര്‍ഷത്തോളം സാവിത്രിയമ്മയായി ജീവിക്കുകയായിരുന്നെന്നും ഷൂട്ട് നടക്കുന്ന സമയങ്ങളിലെല്ലാം സാവിത്രിയമ്മയെ കുറിച്ചായിരുന്നു ചിന്തയെന്നും കീര്‍ത്തി പറയുന്നു.സിനിമയില്‍ ഒരിക്കല്‍ പോലും കീര്‍ത്തിയായി ജീവിച്ചില്ല എന്നു പറയാം. അവരുടെ സിനിമകള്‍ ഒഴിവു സമയങ്ങളിലിരുന്ന് വീണ്ടും വീണ്ടും കാണുമായിരുന്നു. അവരെ കുറിച്ചെഴുതിയ കുറിപ്പുകളും വായിക്കും. പൂര്‍ണമായും സാവിത്രിയമ്മയുടെ ജീവിതമായിരുന്നു ആ നാളുകളില്‍ ഞാന്‍ ജീവിച്ചത്. ഓരോ സീനും എടുക്കുന്നതിന് മുമ്പ് അത് പലവട്ടം അഭിനയിച്ച് നോക്കുമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടതിന്റെ വിജയമാണ് ആ സിനിമ.'

'ആദ്യ ടീസര്‍ ഇറങ്ങിയശേഷമാണ് കുറച്ച് ആശ്വാസമായത്. സാവിത്രിയമ്മയെ പോലെ തന്നെയിരിക്കുന്നുവെന്നൊക്കെ കേട്ടപ്പോള്‍ സന്തോഷമായി. ആ സിനിമയ്ക്ക് വേണ്ടി നൂറ്റി ഇരുപതോളം സാരി ധരിച്ചിരുന്നു. വസ്ത്രാലങ്കാരം നിര്‍വഹിച്ച ഗൗരംഗ് ഷാ, അര്‍ച്ചന്‍ റാവു, കോസ്റ്റ്യൂം ഡിസൈനര്‍ ഇന്ദ്രാക്ഷി പട് നായിക് മാലിക് ഇവരെയെല്ലാം പ്രത്യേകം അഭിനന്ദിക്കണം. ആറു മാസത്തോളം അവര്‍ ഗവേഷണം നടത്തിയിട്ടാണ് സാവിത്രി അമ്മയുടെ സാരികള്‍ ഡിസൈന്‍ ചെയ്തതെന്നും നടി പറയുന്നു.

ഒരുപാട് ടെന്‍ഷനടിച്ച് ചെയ്ത സിനിമയായിരുന്നു മഹാനടിയെന്നും കീര്‍ത്തി പറയുന്നു. സാവിത്രി അമ്മയുടെ സിനിമകളെല്ലാം പരമാവധി സംഘടിപ്പിച്ച് കണ്ടു തീര്‍ത്തു. അവരുടെ ഓരോ മാനറിസങ്ങളും ശ്രദ്ധയോടെ വീക്ഷിച്ചു. ശരീരവും അതിനനുസരിച്ച് മാറ്റം വരുത്തി. മേക്കപ്പിന് വേണ്ടി തന്നെ മണിക്കൂറുകള്‍ ചെലവഴിച്ചു. പക്ഷേ സാവിത്രിയമ്മയാകാന്‍ ഒരുങ്ങി കഴിഞ്ഞത് മുതല്‍ ടെന്‍ഷനടിക്കാന്‍ തുടങ്ങി. എന്റെ ശ്രമം തെറ്റിപ്പോകരുതെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. സാവിത്രിയമ്മയെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന, അടുത്തറിയുന്ന എത്രയോ ആള്‍ക്കാരുണ്ട്.

ഒരു പക്ഷേ എന്റെ അഭിനയം മോശമായിപ്പോയാലോ എന്ന പേടി വല്ലാതെ അലട്ടിയിരുന്നു.ഓരോ സീനും എടുക്കുന്നതിന് മുമ്പ് അത് പലവട്ടം അഭിനയിച്ച് നോക്കുമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടതിന്റെ വിജയമാണ് ആ സിനിമ. ആദ്യ ടീസര്‍ ഇറങ്ങിയശേഷമാണ് കുറച്ച് ആശ്വാസമായത്. സാവിത്രിയമ്മയെ പോലെ തന്നെയിരിക്കുന്നുവെന്നൊക്കെ കേട്ടപ്പോള്‍ സന്തോഷമായെന്നും നടി പറയുന്നു.

അമ്മയുടെ ഉപദേശങ്ങള്‍ എപ്പോഴും മനസില്‍ കൊണ്ടു നടക്കാറുണ്ട്, സെറ്റില്‍ കൃത്യ സമയത്തെത്തണം. ഓരോരുത്തരോടും വിനയത്തോടും എളിമയോടും കൂടി വേണം പെരുമാറാന്‍. നമ്മള്‍ എങ്ങനെയാണോ ജീവിച്ചിരുന്നത് അതുപോലെ വേണം എത്രവലിയ നടിയായാലും ജീവിക്കാന്‍ എന്നൊക്കെ അമ്മ എപ്പോഴും ഓര്‍മ്മിപ്പിക്കുമെന്നും നടി പറയുന്നു.

കീര്‍ത്തിയുടേതായി ഇനി മലയാളത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം കുഞ്ഞാലി മരയ്ക്കാറാണ്.കൂടാതെ ഒരു ബോളിവുഡ് ചിത്രം ചെയ്യുന്നുണ്ട്.

keerthi suresh says about mahanati

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES