Latest News

കീര്‍ത്തി സുരേഷിന്റെ ആക്ഷന്‍ അവതാരവുമായി 'റിവോള്‍വര്‍ റീറ്റ' - ട്രെയ്‌ലര്‍ പുറത്തിറങ്ങി

Malayalilife
 കീര്‍ത്തി സുരേഷിന്റെ ആക്ഷന്‍ അവതാരവുമായി 'റിവോള്‍വര്‍ റീറ്റ' - ട്രെയ്‌ലര്‍ പുറത്തിറങ്ങി

ക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ നായികകളില്‍ ഒരാളായ കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന 'റിവോള്‍വര്‍ റീറ്റ' എന്ന ആക്ഷന്‍ കോമഡി ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തുവന്നു. റിലീസ് ചെയ്ത നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ് ട്രെയ്‌ലര്‍.

ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് കരുത്തുറ്റ, ധൈര്യശാലിയായ, സ്വഭാവത്തില്‍ വൈവിധ്യമാര്‍ന്ന ഒരാളായി മാറ്റങ്ങളോടെ എത്തുന്നുവെന്ന് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നു. ത്രസിപ്പിക്കുന്ന ആക്ഷന്‍ സീനുകളും ഹാസ്യത്തിന്റെ മേന്മയും ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്ന ട്രെയ്‌ലര്‍, പ്രേക്ഷകര്‍ക്ക് ഒരു പുതു അനുഭവം പ്രതീക്ഷിക്കാമെന്ന് സൂചിപ്പിക്കുന്നു.

സാങ്കേതിക സംഘത്തിലെ മികച്ച പ്രകടനം, പശ്ചാത്തല സംഗീതത്തിലെ തീവ്രത, കഥാപാത്രങ്ങളുടെ ശക്തമായ അവതരണം എന്നിവ കൂടി ചേര്‍ന്ന്, 'റിവോള്‍വര്‍ റീറ്റ' വര്‍ഷത്തിലെ ഏറ്റവും കൗതുകകരമായ റിലീസുകളിലൊന്നാകുമെന്നാണ്   സിനിമാപ്രേമികളുടെ പ്രാഥമിക പ്രതികരണങ്ങള്‍. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് 'മഹാനടി'-യിലൂടെ ഇതിനോടകം തെളിയിച്ച കീര്‍ത്തിയ്ക്ക് 'റിവോള്‍വര്‍ റിറ്റ'യിലെ ലീഡ് റോള്‍ കരിയറില്‍ ഒരു പുതിയ ദിശ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും നിരൂപകരും. 

സൂപ്പര്‍സ്റ്റാര്‍ വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം', 'മാനാട്' എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ.കെ. ചന്ദ്രുവിന്റെ, സംവിധായകന്‍ എന്ന നിലയിലുള്ള ആദ്യ ചിത്രം കൂടിയാണ് 'റിവോള്‍വര്‍ റിറ്റ'. ചന്ദ്രു തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും, ഗായകനും, ഗാനരചയിതാവുമായ ഷോണ്‍ റോള്‍ഡന്‍ ആണ്. ദിനേശ് ബി. കൃഷ്ണന്‍ ഛായാഗ്രഹണവും, പ്രവീണ്‍ കെ. എല്‍. എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.

പാഷന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ പ്രൊഡക്ഷനുകളുടെ ബാനറില്‍ സുധന്‍ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന റിവോള്‍വര്‍ റിറ്റയില്‍, കീര്‍ത്തിക്കൊപ്പം രാധിക ശരത്കുമാര്‍, റെഡിന്‍ കിംഗ്സ്ലി, മിമി ഗോപി, സെന്‍ട്രയന്‍, സൂപ്പര്‍ സുബ്ബരായന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. നവംബര്‍ 28-ന് ലോകമെമ്പാടും ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നു

keerthy suresh movie revolver

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES