Latest News

നായികയാവാൻ വേണ്ടത് നല്ല മേനിയഴക്; നിറം കുറവല്ലേ എന്ന ചോദ്യം അവസരങ്ങൾ തേടിയത്തിയെപ്പോൾ നിരവധി തവണ കേൾക്കേണ്ടി വന്നു; എന്റെ ശരീരാകൃതിയെ കുറിച്ച് മോശം കമന്റുകൾ പറയാത്ത ആദ്യ സംവിധായകനാണ് ഹരീഷ്;സംവിധായകരുടെ നിരന്തരമായ ബോഡി ഷെയ്മിങ്ങനെക്കുറിച്ച് പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് നടി കീർത്തി പാണ്ഡ്യൻ

Malayalilife
നായികയാവാൻ വേണ്ടത് നല്ല മേനിയഴക്; നിറം കുറവല്ലേ എന്ന ചോദ്യം അവസരങ്ങൾ തേടിയത്തിയെപ്പോൾ നിരവധി തവണ കേൾക്കേണ്ടി വന്നു; എന്റെ ശരീരാകൃതിയെ കുറിച്ച് മോശം കമന്റുകൾ പറയാത്ത ആദ്യ സംവിധായകനാണ് ഹരീഷ്;സംവിധായകരുടെ നിരന്തരമായ ബോഡി ഷെയ്മിങ്ങനെക്കുറിച്ച് പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് നടി കീർത്തി പാണ്ഡ്യൻ

നടിയാകാനാഗ്രഹിച്ച് സിനിമയിലെത്തിയ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങിനെക്കുറിച്ചും ദുരനുഭവങ്ങളെക്കുറിച്ചും തുറന്നുപറയുന്നതിനിടെ വിങ്ങിപ്പൊട്ടുന്ന നടി കീർത്തി പാണ്ഡ്യന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.കീർത്തിയുടെ ആദ്യ ചിത്രമായ തുമ്പയുടെ അണിയറപ്രവർത്തകർക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ദുരനനുഭവങ്ങൾ നടി പങ്ക് വക്കുകയും വിഷമം നിയന്ത്രിക്കാനാവാതെ നടി വികാരഭരിതയായുവകയും ചെയ്തത്.

'എന്റെ ശരീരാകൃതിയെ കുറിച്ച് മോശം കമന്റുകൾ പറയാത്ത ആദ്യ സംവിധായകനാണ് ഹരീഷ്' എന്നു പറഞ്ഞു കൊണ്ടായിരുന്നു കീർത്തി പ്രസംഗം ആരംഭിച്ചത്. ക്യാമറ ടെസ്റ്റിനു വിളിച്ചപ്പോഴും എന്റെ നിറമോ ആകാരമോ അദ്ദേഹത്തിന് പ്രശ്നമായി തോന്നിയല്ല. ഇതു പറയാൻ കാരണം, എന്നാൽ മൂന്നര വർഷമായി പല സംവിധായകരും എന്റെ ആത്മവിശ്വാസം തകർക്കുന്ന തരത്തിൽ കമന്റുകൾ പറയുമായിരുന്നു. എന്നെപ്പോലെ ഇരിക്കുന്ന ഒരാളെ ആരെങ്കിലും സിനിമയിൽ കാണാൻ ഇഷ്ടപ്പെടുമോ, നിറം കുറവല്ലേ... എന്നുള്ള ചോദ്യങ്ങളായിരുന്നു അവസരങ്ങൾ തേടിപ്പോയപ്പോൾ എനിക്ക് ലഭിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ട് നടി പറഞ്ഞു.

ഹരീഷ് രൂപപ്പെടുത്തിയ കഥാപാത്രത്തിന് ജീവൻ നൽകാൻ എനിക്കു കഴിയും എന്ന് അദ്ദേഹം വിശ്വസിച്ചു. എനിക്കു വേണ്ടി അദ്ദേഹം ചെയ്തത് വലിയൊരു കാര്യമാണ്. അതെനിക്ക് മറക്കാൻ കഴിയില്ല കീർത്തി കൂട്ടിച്ചേർത്തു.കാണികൾക്ക് മുന്നിൽ നിന്നും വിതുമ്പിയ കീർത്തിയെ സഹതാരം ദീന ആശ്വസിപ്പിച്ചു.

ശ്രദ്ധ എന്ന മോഹൻലാൽ ചിത്രത്തിൽ വില്ലനായി അഭിനയിച്ച അരുൺ പാണ്ഡ്യന്റെ മകളാണ് കീർത്തി. അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച അരുൺ പാണ്ഡ്യൻ ഇപ്പോൾ തമിഴ് രാഷ്ട്രീയത്തിലും സജീവമാണ്.

ഹരീഷ് റാം സംവിധാനം ചെയ്യുന്ന തുമ്പ് ഇന്ന് റിലീസിനെത്തുകയാണ്.കാടിന്റെ കഥ പറഞ്ഞെത്തുന്ന ത ചിത്രത്തിൽ ദർശൻ, കീർത്തി പാണ്ഡ്യൻ, ദീന, ബാല, എന്നിവരാണ് താരങ്ങൾ. ജയം രവി ഒരു അതിഥി വേഷത്തിലും ചിത്രത്തിലെത്തും.

keerthy pandy say about body shaming

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES