കന്നഡ സിനിമയുടെ ഗതിമാറ്റിയെഴുതിയ ചിത്രമാണ് സൂപ്പര്‍ സ്റ്റാര്‍ യഷ് നായകനായി എത്തിയ കെ.ജി.എഫ്. കോലാര്‍ സ്വര്‍ണഖനിയുടേയും ഇവിടുത്തെ റോക്കി എന്ന അധോലാക നായകന്റെ ഉദയവുമാണ് ചിത്രം പറഞ്ഞത്. കെ.ജി.എഫ് ചാപ്റ്റര്‍ ഒന്ന് ഇന്ത്യ മുഴുവന്‍ നേടിയെടുത്തത് മികച്ച വിജയമാണ്. തുടര്‍ന്ന് ചാപ്റ്റര്‍ രണ്ടിന്‍രെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തിരുന്നത്. ഇപ്പോഴിതാ രമ്ടാം ഭാഗത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത് റോക്കി ഭായി എന്ന യഥാര്‍ത്ഥ വ്യക്തിയുടെ മാതാവ് തന്നെയാണ്. തന്‍രെ മകനെ ചിത്രത്തില്‍ മോശമായി അവതരിപ്പിക്കുന്നു എന്ന് കാട്ടിയാണ് മാതാവ് രംഗത്തെത്തിയിരിക്കുന്നത്.
കെജിഎഫ് 2വിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കെജിഎഫ് അടക്കി ഭരിച്ചിരുന്ന റൗഡി തങ്കത്തിന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. കെജിഎഫ് 2 ഷൂട്ടിംഗിനിടെ പുരോഗമിക്കുന്നതിനിടെ തന്റെ മകന്റെ പേര് ചീത്തയാക്കുന്നു എന്ന് ആരോപിച്ച് റൗഡി തങ്കത്തിന്റെ അമ്മ രംഗത്തുവന്നിരുന്നു.
യഷ് നായകനാക്കുന്ന ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവര്‍. തങ്കത്തിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജെഎംഎഫ് സെക്കന്റ് അഡീഷണല്‍ കോര്‍ട്ട് നിര്‍മ്മാതാക്കള്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്