Latest News

യാദവം സിനിമ തൊട്ട് ഇപ്പോഴും നിലനില്‍ക്കുന്ന സൗഹൃദമാണ് സുരേഷ് ഗോപിയുമായിട്ടുള്ളത്;ഇന്നും തിരുവനന്തപുരത്ത് എത്തിയാല്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിക്കുക; അദ്ദേഹം എന്ത് സംസാരിച്ചാലും ഹൃദയത്തില്‍ നിന്നാണ് അദ്ദേഹം സംസാരിക്കുക;ഖുശ്ബു പങ്ക് വച്ചത്

Malayalilife
യാദവം സിനിമ തൊട്ട് ഇപ്പോഴും നിലനില്‍ക്കുന്ന സൗഹൃദമാണ് സുരേഷ് ഗോപിയുമായിട്ടുള്ളത്;ഇന്നും തിരുവനന്തപുരത്ത് എത്തിയാല്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിക്കുക; അദ്ദേഹം എന്ത് സംസാരിച്ചാലും ഹൃദയത്തില്‍ നിന്നാണ് അദ്ദേഹം സംസാരിക്കുക;ഖുശ്ബു പങ്ക് വച്ചത്

മലയാളത്തിന്റെ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗോപി മലയാളികളുടെ ഹൃദയം കീഴടക്കിയത് സിനിമയിലെ കഥാപാത്രങ്ങളിലൂടെ മാത്രമല്ല. അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോളിതാ സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണ് നടി ഖുശ്ബു.അമൃത ടിവിയിലെ പരിപാടിക്കിടെയാണ് ഖുശ്ബു ഇക്കാര്യങ്ങളെ കുറിച്ച് മനസ് തുറന്നത്.

യാദവം സിനിമ തൊട്ട് ഇപ്പോഴും നിലനില്‍ക്കുന്ന സൗഹൃദമാണ് സുരേഷ് ഗോപിയുമായി തനിക്കുള്ളതെന്ന് ഖുശ്ബു പറഞ്ഞു. വളരെ വ്യക്തിപരമായ ബന്ധമാണ് സുരേഷേട്ടനുമായുള്ളത്. ഇന്നും തിരുവനന്തപുരത്ത് വന്നിട്ട് വീട്ടില്‍ ചെന്നില്ലെങ്കില്‍ അദ്ദേഹം തന്നെ കൊല്ലും. താന്‍ തിരുവന്തപുരത്ത് വന്നാല്‍ അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിക്കുകയെന്നും. കുടുംബവുമായും അടുത്ത സൗഹൃദമാണ് ഉള്ളത്.

വളരെ പെട്ടന്ന് ദേഷ്യം വരുന്ന ആളാണ് സുരേഷ് ഗോപി. അതുപോലെ തന്നെ ദേഷ്യം പോവുകയും ചെയ്യും. മാത്രമല്ല എന്ത് സംസാരിച്ചാലും ഹൃദയത്തില്‍ നിന്നാണ് അദ്ദേഹം സംസാരിക്കുക. ചുമ്മാ നമ്മളെ സന്തോഷിപ്പിക്കാന്‍ സംസാരിക്കില്ല. അത് ആളുകളില്‍ അപൂര്‍വമായി കാണുന്ന ഗുണമാണെന്നും അവര്‍ പറഞ്ഞു. തുറന്ന ഹൃദയം ഉള്ളയാളാണ് സുരേഷ് ഗോപി.

തന്റെ വൈകാരികത ഒളിച്ചു വെക്കാന്‍ അദ്ദേഹത്തിനറിയില്ല. വളരെ സത്യസന്ധനുമാണ്. ഇപ്പോള്‍ മാത്രമല്ല വളരെ നാളുകള്‍ക്ക് മുമ്പേ അദ്ദേഹം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതിനെ പറ്റി അദ്ദേഹം അധികം സംസാരിക്കാറില്ലെന്നും അവര്‍ പറഞ്ഞു.

അനുഭൂതി എന്ന സിനിമയില്‍ തനിക്കും സുരേഷേട്ടെനും ഒരു പ്രണയ ഗാന രംഗമുണ്ട്. അത് ചെയ്യുമ്പോള്‍ തനിക്ക് കുറച്ച് മടിയുണ്ടായിരുന്നു. പക്ഷെ സുരേഷ് തന്നെ വളരെ കംഫര്‍ട്ടബിള്‍ ആക്കിയാണ് അത് ചെയ്തതെന്നും ഖുശ്ബു പറഞ്ഞു. ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ആണ് സുരേഷ് ഗോപിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. ഒരിടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി കേസന്വേഷണ ഉദ്യോഗസ്ഥനായി ബിഗ് സ്‌ക്രീനിലെത്തിയത്.

പാപ്പന്‍ എന്ന ജോഷി ചിത്രത്തിലാണ് അവസാനമായി സുരേഷ് ഗോപി അഭിനയിച്ചത്.ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി കേസന്വേഷണ ഉദ്യോഗസ്ഥനായി ബിഗ് സ്‌ക്രീനിലെത്തിയത്.
 

khushbu about friendship with suresh gopi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES