ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ മാമാങ്കമാണ് മെറ്റ് ഗാല. ഓരോ വട്ടവും കാത്തിരുന്നാണ് താര സുന്ദരിമാരും മോഡല്‍സും പുത്തന്‍ ഫാഷന്‍ ട്രെന്‍ഡുമായി മെറ്റ് ഗാലയില്‍ എത്തുന്നത്. ഈ വട്ടം മെറ്റ് ഗാലയില്‍ എല്ലാവരാലും ശ്രദ്ധ നേടിയിത് വടിവൊത്ത രൂപത്തില്‍ പരിപാടിയില്‍ പങ്കെടുത്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയും മോഡലുമായ കിം കര്‍ദാഷിയാന്‍ ആയിരുന്നു. ഒതുങ്ങിയ അരക്കെട്ടുമായി പെര്‍ഫെക്റ്റ് ഷെയ്പ്പില്‍ പ്രത്യക്ഷപ്പെട്ട കിം ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറി. ഇപ്പോള്‍ ഇത് അങ്ങനെ സാധിച്ചുഎന്നതാണ് വൈറലാകുന്നത്.
ഫ്രഞ്ച് ഫാഷന്‍ ഡിസൈനറായ തിയറി മുഗ്ലര്‍ അണിച്ചൊരുക്കിയ വസ്ത്രം അണിഞ്ഞുകൊണ്ടാണ് കിം റെഡ് കര്‍പ്പറ്റില്‍ എത്തിയത്. ഈ വസ്ത്രം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എങ്ങനെ താരം ഈ വസ്ത്രത്തില്‍ കയറിപ്പറ്റിയെന്നതായിരുന്നു ആരാധകരെ ഞെട്ടിച്ചത്. ഏറെ കഷ്ടപാട് സഹിച്ചാണ് ഈ വസ്ത്രത്തിനുള്ളില്‍ കിം കയറിപ്പറ്റിയതെന്ന് റിപ്പോര്‍ട്ടുകളെത്തിയിരുന്നു. കിം ഈ രൂപമാറ്റത്തിന് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു എന്ന് പറഞ്ഞത് വാസ്തവമാണ്. ഇത്രയും പറ്റിച്ചേര്‍ന്നു കിടക്കുന്ന വസ്ത്രത്തിനുള്ളില്‍ വെറുതെ കയറിക്കൂടുക സാധ്യമല്ല.
ഇപ്പോള്‍ അത് സത്യമെന്ന് തെളിയിക്കുന്ന വീഡിയോ ആണ് വൈറലായി മാറുന്നത്. ഫാഷന്‍ കോളങ്ങളില്‍ വൈറലാകുന്നത് വിവാദ വസ്ത്രധാരണത്തിന്റെ ദ്യശ്യങ്ങളാണ്. കിം എങ്ങനെ മെറ്റ് ഗാലയില്‍ പങ്കെടുക്കാന്‍ തയാറായി എന്ന് വിവരിക്കുന്ന വീഡിയോ ആണ് ഇത്. മൂന്ന് പേര്‍ ചേര്‍ന്നാണ് താരത്തെ വസ്ത്രം ധരിപ്പിച്ചത്. ശരീരത്തിനോട് പറ്റി ചേര്‍ന്ന് കിടക്കുന്ന വസ്ത്രത്തില്‍ കയറി കൂടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. അത് വിവരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഈ വസ്ത്രം ധരിച്ച ശേഷം സാധാരണ രീതിയില്‍ നടക്കാനോ ഇരിക്കാനോ പോലും സാധ്യമല്ല. അത്രയും ശ്രദ്ധിച്ചാണ് കിം ഈ വേഷം തെരഞ്ഞെടുത്തത്. മെറ്റ് ഗലായില്‍ താരം ധരിച്ചിരുന്ന വസ്ത്രത്തിനെ കുറിച്ച് നിരവധി കമന്റുകള്‍ ഉയര്‍ന്നു വന്നിരുന്നു. ആ വസ്ത്രം ധരിക്കാനായി കിം തന്റെ വാരിയെല്ലുകള്‍ നീക്കം ചെയ്തുവെന്നു തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ ശരീരത്തിലെ വടിവ് കൃത്യമമായി ഉണ്ടാക്കിയെടുത്തതല്ല ഭക്ഷണത്തിലൂടേയും വ്യായമത്തിലൂടേയും ഉണ്ടാക്കി എടുത്തതാണെന്ന് താരം അന്ന് പറഞ്ഞിരുന്നു.'
പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രം കിമ്മിനെ ധരിപ്പിച്ചത് മൂന്നു പേരാണ്. ഒപ്പം തന്നെ മേക്കപ്പിനും സമയം വേണ്ടി വന്നു. വടിവൊത്ത ലുക്കില്‍ ന്യൂ യോര്‍ക്കിലെ മെറ്റ് ഗാല പരിപാടിയില്‍ പങ്കെടുത്ത കിം കര്‍ദാഷിയാന്‍ മൂന്നാം നാള്‍ നാലാമത്തെ കുഞ്ഞിന്റെ അമ്മയായി മാറിയും ആരാധകരെ ഞെട്ടിച്ചിരുന്നു. മൂന്നാമത്തെ കുഞ്ഞു ഷിക്കാഗോ ഉണ്ടായത് പോലെ തന്നെ വാടക ഗര്‍ഭപാത്രം വഴിയാണ് കിം ഒരിക്കല്‍ കൂടി അമ്മയായത്.