മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. ശ്യാമ പ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലിയുടെ കടന്നുവരവ്.ആ സിനിമയില്‍ നായകസ്ഥാനത്തു തന്നെ മറ്റൊരു നടനുമുണ്ടായിരുന്നു. നിഷാന്‍ മലയാളിയായിരുന്നില്ല നിഷാന്‍.
നിഷാനും ആസിഫ് അലിക്കും ഋതു ഏറെ ഖ്യാതി നേടിക്കൊടുത്തു.രണ്ടു പേര്‍ക്കും അവസരങ്ങള്‍ പിന്നീട് ഏറെ കടന്നു വന്നു.ആസിഫ് അലി പിന്നീട് ഏറെ മുന്നിലെത്തി.അന്യഭാഷക്കാരനല്ലായെന്നതാകാം നിഷാന്‍ മലയാളത്തില്‍ നിന്നും അകന്നുവെങ്കിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ നിഷാന്റെ സാന്നിദ്ധ്യം ഇപ്പോഴുമുണ്ട്.
ഋതുവിലെ സഹപ്രവര്‍ത്തകനായ നിഷാ നൊപ്പം നീണ്ട പതിനൊന്നു വര്‍ഷത്തിനു ശേഷം ആസിഫ് അലിക്ക് ഇപ്പോള്‍ ഒരു ചിത്രത്തില്‍ അഭിനയിക്കാനവസരം ലഭിച്ചു. ദിന്‍ ജിത്ത് അയ്യത്താന്‍
സംവിധാനം ചെയ്യുന്ന കിഷ്‌ക്കിന്ധാകാണ്ഡം എന്ന ചിത്രത്തിലാണിത്.
: ഈ ചിത്രത്തിലെ ഒരു സുപ്രധാനമായ കഥാപാത്രമാണ് നിഷാന്‍ അവതരിപ്പിക്കുന്നത്. ഇതിലെ കഥാപാത്രം നിഷാ സെവീണ്ടും മലയാള സിനിമാപ്രേക്ഷകര്‍ക്കിടയില്‍ വീണ്ടും ശക്തമായ കടന്നു വരുവാനുള്ള സാന്നിദ്ധ്വത്തിന് വഴിയൊരുക്കുന്നതാണ്.
ചേര്‍പ്പുളശ്ശേരിയിലെ വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണമനയിലായിരുന്നു ആസിഫ് അലിയുമൊത്തുള്ള നിഷാന്റെ രംഗങ്ങള്‍ ചിത്രീകരിച്ചത്.ഏറെ ഇടവേളക്കാ ശേഷം പഴയ ചങ്ങാതിമാരുടെ കണ്ടുമുട്ടല്‍ ഇരുവര്‍ക്കും ഏറെ സന്തോഷം പകരുന്നതായിരുന്നു. ഇരുവരും ഗാഢാലിംഗനം ചെയ്ത് അവരുടെ സന്തോഷം പങ്കിട്ടു.
അപര്‍ണ്ണാ ബാലമുരളി, വിജയരാഘവന്‍ ,ജഗദീഷ്, നിഴല്‍ കള്‍ രവി, മേജര്‍ രവി, വൈഷ്ണവിരാജ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരും പ്രധാന വേഷമണിയുന്നു.
തിരക്കഥ - ഛായാഗ്രഹണം -രാഹുല്‍ രമേശ്.
എഡിറ്റിംഗ് - സൂരജ്.ഈഎസ്.
കലാസംവിധാനം - സജീഷ് താമരശ്ശേരി.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - ബോബി സത്യശീലന്‍.
പ്രൊജക്റ്റ് ഡിസൈന്‍ -- കാക്കാസ്റ്റോറീസ്.
പ്രൊഡക്ഷന്‍ മാനേജര്‍ -എബി കോടിയാട്ട്.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടി വ്‌സ്- നോബിള്‍ ജേക്കബ്, ഏറ്റുമാന്നുര്‍, ഗോകുലന്‍പിലാശ്ശേരി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് മേനോന്‍
ഗുഡ് വില്‍ എന്റെര്‍ടെന്‍ മെന്റ്റിന്റെ ബാനറില്‍ ജോബിജോര്‍ജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ' ചിത്രീകരണം ഒളപ്പമണ്ണ മന, ധോണി, ഹൈദ്രാബാദ്, ജാര്‍ ക്കണ്ഡ് എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.
ഫോട്ടോ - ബിജിത്ത് ധര്‍മ്മടം