Latest News

താന്‍ വളരെ പ്രധാനപ്പെട്ടൊരു കര്‍ത്തവ്യം ചെയ്തു കൊണ്ടിരിക്കുന്ന ആളാണ് എന്ന് കുഞ്ചാക്കോ ബോബന്‍;കര്‍ത്തവ്യമോ? എന്തുവാടാ അതെന്ന ചോദ്യവുമായി നരേന്‍; കളിയാക്കി ചിരിച്ച് ജയസൂര്യയും ഫഹദും; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുഞ്ചാക്കോ ബോബന്‍ പങ്ക് വച്ച വീഡിയോ

Malayalilife
 താന്‍ വളരെ പ്രധാനപ്പെട്ടൊരു കര്‍ത്തവ്യം ചെയ്തു കൊണ്ടിരിക്കുന്ന ആളാണ് എന്ന് കുഞ്ചാക്കോ ബോബന്‍;കര്‍ത്തവ്യമോ? എന്തുവാടാ അതെന്ന ചോദ്യവുമായി നരേന്‍; കളിയാക്കി ചിരിച്ച് ജയസൂര്യയും ഫഹദും; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുഞ്ചാക്കോ ബോബന്‍ പങ്ക് വച്ച വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് കുഞ്ചാക്കോ ബോബന്‍. തന്റെ വിശേഷങ്ങള്‍ക്കൊപ്പം മറ്റ് താരങ്ങളുടെ വിശേഷങ്ങള്‍ക്ക് കമന്റ് ചെയ്യുകയും തമാശകള്‍ പങ്ക് വക്കുകയും ഒക്കെ ചെയ്യുന്ന നടന്‍ കഴിഞ്ഞ ദിവസം പങ്ക് വച്ച വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.2015ല്‍ ഷാര്‍ജയില്‍ വെച്ച് നടന്ന 'മഴവില്ലഴകില്‍ അമ്മ' എന്ന പരിപാടിക്കായി നടത്തിയ ഫ്ലൈറ്റ് യാത്രയില്‍ നിന്നുള്ള ഒരു ഭാഗമാണ് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
 
താന്‍ വളരെ പ്രധാനപ്പെട്ടൊരു കര്‍ത്തവ്യം ചെയ്തു കൊണ്ടിരിക്കുന്ന ആളാണ് എന്ന് കുഞ്ചാക്കോ ബോബന്‍ പറയുമ്പോള്‍ അത് കേട്ട് പൊട്ടിച്ചിരിക്കുന്ന ജയസൂര്യയെയും ഫഹദും ഒപ്പം 'എന്തുവാടാ അതെന്ന്' ചോദിക്കുന്ന നരേനുമാണ് വീഡിയോയിലുള്ളത്.

'നമ്മുക്ക് ചുറ്റും ക്രയ്സിയായ സുഹൃത്തുക്കളുള്ളപ്പോള്‍' എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ പോസ്റ്റ് ചെയതതിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ വീഡിയോയില്‍ കാണാന്‍ കഴിയും മിക്കവരും വീഡിയോ കണ്ടപ്പോള്‍ അദ്ദേഹത്തെയാണ് ഓര്‍ത്തത് എന്നാണ് നിരവധി കമന്റുകള്‍.
 
'ന്നാ താന്‍ കേസ് കൊട്' ആണ് കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ്. ടി. കുരുവിള നിര്‍മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മാണവും നിര്‍വഹിക്കുന്ന ന്നാ താന്‍ കേസ് കൊട് ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ഷെറിന്‍ റേച്ചല്‍ സന്തോഷ് ആണ് ചിത്രത്തിന്റെ മറ്റൊരു സഹ നിര്‍മാതാവ്.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

kunchacko bobaban share vedio with friends

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES