മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു.ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം താരത്തിന്റെ ജന്മദിനം ആഘോഷമാക്കി. ചാക്കോച്ചന്റെ പിറന്നാള്‍ കേക്കിന്റെ ചിത്രങ്ങളും വിഡീയോയുമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്.
മകന്‍ ഇസഹാഖിന് ഏറെയിഷ്ടപ്പെട്ട സൂപ്പര്‍ ഹീറോ ഹള്‍ക്കായാണ് കേക്കില്‍ ചാക്കോച്ചനെ ചിത്രീകരിച്ചിരിക്കുന്നത്. ഹള്‍ക്കിന്റെ തോളിലിരിക്കുന്ന കുഞ്ഞു ഇസഹാഖിനെയും കേക്കില്‍ കാണാം. കേക്ക് ആര്‍ട്ടിസ്റ്റായ ടിന അവിരയാണ് ഈ മനോഹരമായ കേക്ക് ഒരുക്കിയത്.
സമീപകാലത്ത് തിയേറ്ററുകളില്‍ ഹിറ്റായി മാറിയ;ന്നാ താന്‍ കേസ് കൊട്എന്ന ചിത്രവും ഇതുവരെ കാണാത്തൊരു ചാക്കോച്ചനെയാണ് പ്രേക്ഷകര്‍ക്ക് കാണിച്ചു തന്നത്. ഒരു പിടി മികച്ച ചിത്രങ്ങളാണ് ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.