കേരളാ പൊലീസ് ഇപ്പോഴും നാണിച്ച് തലതാഴ്ത്തുന്നത് പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് എവിടെ എന്ന ചോദ്യത്തിന് മുന്നിലാണ്. സിനിമയെ വെല്ലുന്ന കഥയാണ് സുകുമാരകുറുപ്പെന്ന് പിടികിട്ടാപ്പുള്ളിയുടെ ജീവിതത്തിന് പറയാനുള്ളത്. മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും സുകുമാരക്കുറുപ്പിന്റെകാര്യത്തില്‍ അഞ്ജത തുടരുമ്പോഴും സുകുമാര കുറുപ്പിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുകയാണ്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'കുറുപ്പ് ' ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം. കുറുപ്പിന്റെ പോസ്റ്ററും ശ്രീനാഥ് ഫേസ്ബുക്കില്‍ പങ്കുവച്ചു. അഞ്ചു വര്‍ഷമായി ഈ ചിത്രത്തിന്റെ പിറകെയാണെന്നും ഇക്കാലമത്രയും കൂടെയുണ്ടായിരുന്ന ദുല്‍ഖറിനോടു വ്യക്തിപരമായി നന്ദി പറയുന്നതായും ശ്രീനാഥ് കുറിച്ചു.
ചിത്രത്തിലെ മറ്റു നടീ നടന്‍മാരെക്കുറിച്ചു ക്രൂ അംഗങ്ങളെക്കുറിച്ചും പിന്നീട് അറിയിക്കുമെന്നും ശ്രീനാഥ് അറിയിച്ചു .കൂതറയാണ് ശ്രീനാഥിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം.