Latest News

ലീന എന്ന് പേരിടണമെന്നു കാണിച്ച് അച്ഛന്‍ അമ്മ ടീനയ്ക്ക് കത്തെഴുതി; കത്തില്‍ അച്ഛന്‍ ഉദ്ദേശിച്ചത് ലീനയെന്നായിരുന്നുവെങ്കിലും അമ്മ അത് ലെനയെന്നാക്കി; പേരിന് പിന്നിലെ കഥ പറഞ്ഞ് ലെന

Malayalilife
ലീന എന്ന് പേരിടണമെന്നു കാണിച്ച് അച്ഛന്‍ അമ്മ ടീനയ്ക്ക് കത്തെഴുതി; കത്തില്‍ അച്ഛന്‍ ഉദ്ദേശിച്ചത് ലീനയെന്നായിരുന്നുവെങ്കിലും അമ്മ അത് ലെനയെന്നാക്കി; പേരിന് പിന്നിലെ കഥ പറഞ്ഞ് ലെന

മിനിസ്‌ക്രീനിലൂടെ മലയാളത്തില്‍ അഭിനയരംഗത്തേക്ക് എത്തി പിന്നീട് ബിഗ്‌സ്‌ക്രീനിലേക്ക് ചുവടുവെച്ച സൂപ്പര്‍താരമാണ് ലെന. ചെറിയ ചെറിയ റോളുകള്‍ ചെയ്തു മലയാളികള്‍ക്ക് സുപരിചിതയായ താരം ഇന്നിപ്പോള്‍ മലയാളത്തിന്റെ അവിഭാജ്യഘടകമായിരിക്കുകയാണ്.

ഇപ്പോള്‍ തന്റെ പേര് വന്ന വഴിയെക്കുറിച്ച് നടി വെളിപ്പെടുത്തിയതാണ് ചര്‍ച്ചയാകുന്നത്. അച്ഛന്‍ മോഹന്‍ കുമാര്‍ നോര്‍ത്ത് ഈസ്റ്റില്‍ എസ്ബിഐയിലെ ഉദ്യോഗസ്ഥനായിരുന്നു. ഞാന്‍ ജനിച്ചപ്പോള്‍ കുഞ്ഞിന് ലീന എന്ന് പേരിടണമെന്നു കാണിച്ച് അച്ഛന്‍ അമ്മ ടീനയ്ക്ക് കത്തെഴുതി. കത്തില്‍ Lena എന്നാണ് എഴുതിയിരുന്നത്. അച്ഛന്‍ ഉദ്ദേശിച്ചത് ലീനയെന്നായിരുന്നുവെങ്കിലും അമ്മ അത് ലെനയെന്നാക്കിയെന്ന് താരം പറയുന്നു.

ഷില്ലോംഗിലെ കോണ്‍വെന്റ് സ്‌കൂളിലായിരുന്നു ഏറെ നാള്‍ ഞാന്‍ പഠിച്ചത്. തൃശൂര്‍ വിദ്യാനികേതനില്‍ പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് സ്‌കൂളിലെ തീയേറ്റര്‍ ഗ്രൂപ്പില്‍ അംഗമായിരുന്നു. ജയരാജ് സാറിന്റെ സ്‌നേഹത്തിലേക്ക് ക്ഷണം ലഭിച്ചത് അപ്പോഴാണ്. പിന്നീട് നിരവധി വേഷങ്ങള്‍ തേടിയെത്തുകയുണ്ടായി. കരുണം, ഇന്ദ്രിയം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, വര്‍ണകാഴ്ചകള്‍, ഒരു ചെറുപുഞ്ചിരി, രണ്ടാം ഭാവം അങ്ങനെയങ്ങനെ, ലെനയുടെ വാക്കുകള്‍.

സിനിമയില്‍ നിന്ന് ലഭിച്ചത് കുറെ വാഗ്ദാനങ്ങളും വണ്ടിച്ചെക്കുകളുമാണ്. സിനിമ വിജയിച്ചാല്‍ പണം തരാമെന്ന് ചിലര്‍ പറയും. അന്ന് ഞാന്‍ അഭിനയം ഒരു കരിയറായി എടുത്തിരുന്നില്ലാത്തിനാല്‍ അതൊക്കെ നിസ്സംഗതയോടെയേ കണ്ടൂള്ളൂ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിഎസ്‌സി സൈക്കോളജി രണ്ടാം റാങ്കില്‍ പാസായത്. മുംബൈയില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോജളിയില്‍ പി.ജി നേടി. സൈക്കോളജി പഠനം വ്യക്തിത്വത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ലെന പറയുന്നു.

അടുത്തിടെ ലെന പേരിന്റെ സ്‌പെല്ലിങില്‍ മാറ്റം വരുത്തിയിരുന്നു. നാലക്ഷരത്തില്‍ നിന്ന് അഞ്ചക്ഷരത്തിലേക്ക് പേര് മാറ്റിയിരിക്കുന്നത്. ഇംഗ്ലീഷില്‍ ഒരു 'എ'(A) കൂടി ചേര്‍ത്താണ് പേരിന് പരിഷ്‌കാരം വരുത്തിയിരിക്കുന്നത്. 'LENAA' എന്നാണ് പുതിയ പേര്. പേര് മാറ്റത്തെ കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ ലെന അറിയിച്ചിട്ടുണ്ടായിരുന്നു.

മേപ്പടിയാന്‍, ഭീഷ്മപര്‍വ്വം തുടങ്ങിയ സിനിമകളാണ് ലെനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. കെജിഎഫ് 2 മലയാളം പതിപ്പില്‍ ഡബ്ബിങ് ആര്‍ടിസ്റ്റായും പ്രവര്‍ത്തിച്ചു. ഒരു രാത്രി ഒരു പകല്‍, ആടുജീവിതം, ആര്‍ട്ടിക്കിള്‍ 21, നാന്‍സി റാണി, ഖല്‍ബ്, വനിത തുടങ്ങിയവയാണ് ലെനയുടേതായി ഇനി പുറത്തിറങ്ങാനാരിക്കുന്ന സിനിമകള്‍. ആകൃതി എന്ന പേരില്‍ കൊച്ചിയില്‍ ഒരു സംരംഭവും ലെന ആരംഭിച്ചിട്ടുണ്ട്. ലെന തിരക്കഥയൊരുക്കിയ ഓളം എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ''ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍ ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ സിനിമയിലും ലെന അഭിനയിച്ചിട്ടുണ്ട്. വൈകാതെ സിനിമാ സംവിധായികയായും താനെത്തുമെന്ന് അടുത്തിടെ ലെന പറഞ്ഞിട്ടുമുണ്ട്.

Read more topics: # ലെന
leena became lena

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES