വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളുമായി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ലെന. ഏത് വയസിലുള്ള ഏതേ തരത്തിലുള്ള കഥാപാത്രമായാലും അത് ലെനയുടെ കൈയ്യില്‍ ഭദ്രമാണ്. മലയാത്തിലെ മുന്‍ നിര നായകന്‍മാരോടൊപ്പമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് താരത്തെ തേടി കൈനിറയെ ചിത്രങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. മുന്‍ നിര സംവിധായകര്‍ക്കൊപ്പമെല്ലാം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വില്ലന്‍ വേഷങ്ങളുിലും താരം തിളങ്ങിയിരുന്നു.
ഏത് കഥാപാത്രമായാലും താരം അതിന് വേണ്ട മേക്കോവറുകളും നടത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പുതിയൊരു കീര്‍ സ്വന്തമാക്കിയ വിവരം ആരാധകരുമായി പങ്കുവയ്ക്കുകയാണ്. പുതിയ ഹെക്ടര്‍ എസ് യുവി യാണ് താരം സ്വന്തമാക്കിയത്. എംജി മോട്ടോര്‍ ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനം കൂടിയാണ് ഹെക്ടര്‍ എസ്യുവി. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്, ഷാര്‍പ്പ് എന്നീ നാല് വകഭേദങ്ങളില്‍ ഹെക്ടര്‍ എസ്യുവി ലഭിക്കും.പ്രാരംഭ വില 12.18 ലക്ഷം രൂപയാണ്.