Latest News

പാര്‍വ്വതി ലിനിയുടെ കുടുംബത്തിന് ചെയ്തത് എന്താണെന്ന് അറിയുമോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിനിയുടെ ഭര്‍ത്താവ് സജീഷ്..!

Malayalilife
പാര്‍വ്വതി ലിനിയുടെ കുടുംബത്തിന് ചെയ്തത് എന്താണെന്ന് അറിയുമോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിനിയുടെ ഭര്‍ത്താവ് സജീഷ്..!

കേരളം ഒരിക്കലും മറക്കാത്ത പേരുകളിലൊന്നാണ് സിസ്റ്റര്‍ ലിനി. തന്റെ ജീവിതവും ജീവനും തൊഴിലിനായി സമര്‍പ്പിച്ച ലിനിയുടെ ചരമവാര്‍ഷികം ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. ഇതേ കുറിച്ച് ലിനിയുടെ ഭര്‍ത്താവ് സജീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ലിനി മരിച്ചതിന്റെ മൂന്നാം ദിവസം തന്നെ തേടിയെത്തിയ ഒരു ഫോണ്‍കോളിനെ കുറിച്ചാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. നടി പാര്‍വതിയുടെ ഫോണ്‍ കോളായിരുന്നു അത്. പാര്‍വ്വതിയുടെ വാക്കുകള്‍ കുറിച്ചു കൊണ്ടുളള സജീഷിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്.

പാര്‍വ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള, അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകന്‍ കൂടിയാണ് താന്‍ എന്നു പറഞ്ഞു കൊണ്ടാണ് സജീഷിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല. എന്നാല്‍ ഉയരെ താന്‍ കാണുമെന്നാണ് സജീഷ് പറയുന്നത്. ആ സിനിമയെ കുറിച്ച് നല്ല അഭിപ്രായം ഉള്ളതുകൊണ്ട് മാത്രമല്ല പാര്‍വ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൊണ്ടും ഫെമിനിച്ചി എന്ന പേരില്‍ അപമാനിച്ച് ഒറ്റപ്പെടുത്തി സിനിമയില്‍ നിന്നും തുടച്ച് നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും ആണ് അത്. അതിനപ്പുറം തനിക്ക് പാര്‍വ്വതിയെ നേരിട്ട് അറിയുന്നത് എങ്ങനെയെന്നും സജീഷ് കുറിച്ചിട്ടുണ്ട്.

ലിനി മരിച്ച് മൂന്നാം ദിവസം തന്നെ പാര്‍വതി ഒരു ആവശ്യവുമായി വിളിച്ചിരുന്നു. ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുതെന്നും ഞങ്ങള്‍ ഒക്കെ നിങ്ങളെ കൂടെ ഉണ്ടെന്നും ആണ് പാര്‍വതി പറഞ്ഞത്. സജീഷിന് വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠന ചിലവ് താന്‍ എടുത്തോട്ടൈയെന്നും ആലോചിച്ച് പറഞ്ഞാല്‍ മതിയെന്നും പാര്‍വതി പറഞ്ഞിരുന്നു.


പക്ഷേ സ്‌നേഹത്തോടെ താന്‍ ആ ആവശ്യം നിരസിച്ചു. എന്നാലുംആ വാക്കുകളിലൂടെ താന്‍ പാര്‍വതിയെ നേരിട്ട് അറിഞ്ഞെന്നും സജീവ് കുറിക്കുന്നു.പിന്നീട് പാര്‍വ്വതി തന്നെ മുന്‍ കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രുപ്പ് ഡോക്ടര്‍മാര്‍ ഇതേ ആവശ്യവുമായി വന്നുവെന്നും സജീഷ് കുറിപ്പില്‍ പറയുന്നു. 'ലിനിയുടെ മക്കള്‍ക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം' എന്ന പാര്‍വ്വതിയുടെ വാക്ക് തന്നെ അത് സ്വീകരിക്കാന്‍ സന്നദ്ധനാക്കിയെന്നും സജീഷ് കുറിക്കുന്നു. 


ലിനിയുടെ ഒന്നാം ചരമദിനത്തിന് കെ.ജി.എന്‍.എ സംഘടിപ്പിച്ച അനുസ്മരണത്തില്‍ വച്ച് പാര്‍വ്വതിയെ നേരിട്ട് കാണാനും റിതുലിനും സിദ്ധാര്‍ത്ഥിനും അവരുടെ സ്‌നേഹമുത്തങ്ങളും ലാളനവും ഏറ്റ് വാങ്ങാനും കഴിഞ്ഞു. ഒരുപാട് സ്‌നേഹത്തോടെ പാര്‍വ്വതി തിരുവോത്തിന് ആശംസകള്‍ എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

lini sister husband about parvathy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES