Latest News

ചാക്കോച്ചന് കത്തെഴുതി മൂന്നാം ക്ലാസുകാരി; അതിന് നടന്റെ മറുപടി കത്ത് കണ്ടോ? സോഷ്യല്‍ മീഡിയയില്‍ വൈറലോട് വൈറല്‍

Malayalilife
ചാക്കോച്ചന് കത്തെഴുതി മൂന്നാം ക്ലാസുകാരി; അതിന് നടന്റെ മറുപടി കത്ത് കണ്ടോ? സോഷ്യല്‍ മീഡിയയില്‍ വൈറലോട് വൈറല്‍

ലയാളത്തില്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത നടന്‍മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. കോളേജിലെ ചോക്ലേറ്റ് നായകന്‍മാരുടെ റോളുകളില്‍ തിളങ്ങി ഇപ്പോള്‍ കുടുംബസ്ഥനായും കാരക്ടര്‍ റോളുകളിലും തിളങ്ങുകയാണ് താരം.  മകന്‍ ഇസഹാക്കിന്റെ ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തനിക്ക് വന്ന ഒരു കത്തും അതിനു  നല്‍കിയ മറുപടിയും താരം പങ്കുവച്ചിരിക്കയാണ്.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ഒരു കുഞ്ഞു ജനിക്കുന്നത്. ഇസ്ഹാക്ക് എന്നു പേരിട്ടു കുഞ്ഞിന്റെ എല്ലാക്കാര്യങ്ങളും ആഘോഷമാക്കുകയാണ് ചാക്കോച്ചനും ഭാര്യയും. ചാക്കോച്ചന്റെയും ലോകം മുഴുവന്‍ ഇസഹാക്കാണ്. നേര്‍ച്ചയും ചികിത്സയും നടത്തി 14 വര്‍ഷത്തിനിപ്പുറം കിട്ടിയ കുഞ്ഞിനെ പരിചരിക്കുന്നതും കുളിപ്പിക്കുന്നതും ഉറക്കുന്നതുമെല്ലാം കുഞ്ചാക്കോ ബോബനും പ്രിയയും ചേര്‍ന്നാണ്. ഇടയ്ക്കിടെയ്ക്ക് ആരാധകര്‍ക്കും തങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടി ചാക്കോച്ചന്‍ ഇസഹാക്കിന്റെ ചിത്രവും പങ്കുവയ്ക്കാറുണ്ട്. അഞ്ചുമാസം പ്രായമായ ഇസഹാക് നീന്തി തുടങ്ങിയതിന്റെ ചിത്രം കുഞ്ചാക്കോബോബന്‍ പങ്കുവച്ചിരുന്നു. ആരാധകരോടും കുട്ടികളോടുമൊക്കെ വളരെ സ്‌നേഹത്തോടെ അടുത്ത് ഇടപഴകുന്ന ആളാണ് ചാക്കോച്ചന്‍. ഷൂട്ടിങ് സെറ്റുകളിലെ കുട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെയും മറ്റും ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കറുണ്ട.

ഇപ്പോള്‍ ലോക തപാല്‍ ദിനത്തില്‍ തനിക്ക് ലഭിച്ച ഒരു അപ്രതീക്ഷിത ആശംസ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. അയ്യപ്പന്‍കോവില്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ്സുകാരി കീര്‍ത്തനയാണ് തന്റെ പ്രിയതാരത്തിന് തപാല്‍ദിനത്തില്‍ കത്തെഴുതിയത്. 'ബഹുമാനപ്പെട്ട കുഞ്ചാക്കോ ബോബന്‍ അറിയുന്നതിന്' എന്ന് ആരംഭിക്കുന്ന കത്തില്‍ അദ്ദേഹത്തിന് സിനിമാമേഖലയിലെ വിജയങ്ങളും ആശംസിക്കുന്നുണ്ട്. കീര്‍ത്തനയ്ക്ക് എഴുതിയ മറുപടിയും ചാക്കോച്ചന്‍ ലഭിച്ച കത്തിനൊപ്പം പങ്കുവച്ചു. അത് ഇങ്ങനെ 'പ്രിയപ്പെട്ട കീര്‍ത്തന മോള്‍ക്ക്, മോളെനിക്ക് അയച്ച കത്ത് കിട്ടി. സ്‌നേഹത്തിനും ആശംസകള്‍ക്കും ഒരുപാട് നന്ദി. മോള്‍ടെ വീട്ടിലും സ്‌കൂളിലും ഉള്ള എല്ലാവരോടും എന്റെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കുക. എല്ലാ നന്മകളും വിജയങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു എന്നാണ് ചാക്കോച്ചന്‍ മറുപടി നല്‍കിയിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെ 'അഞ്ചാം പാതിരാ'യാണ് ചാക്കോച്ചന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. കമാല്‍ കെ എമ്മിന്റെ പടയാണ് മറ്റൊരു ചിത്രം. ജിസ് ജോയ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ സംവിധാനം ചെയ്യുന്ന സിനിമകളിലും ചാക്കോച്ചന്‍ അഭിനയിക്കും.

little girl writes to kunchako boban on wold postal day

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES