ഉദയ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യമായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു: കുഞ്ചാക്കോ ബോബൻ

Malayalilife
topbanner
ഉദയ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യമായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു: കുഞ്ചാക്കോ ബോബൻ

ലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമ മേഖലയിൽ നിന്നും എത്തിയത്. എന്നാൽ ഇപ്പോൾ സിനിമ മേഖലയോട് തന്റെ അപ്പൻ കാണിച്ച മഹത്വത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.

എന്റെ അപ്പൻ അവസാനമായി സംവിധാനം ചെയ്തത് ‘ആഴി' എന്ന ചിത്രമായിരുന്നു. അതൊരു വൻപരാജയമായിരുന്നു. അതിന്റെ കടവും കാര്യങ്ങളൊക്കെ വീട്ടാൻ വേണ്ടി ഒരു ചില്ലി പൈസ പോലും തീയേറ്ററുകൾക്കോ അല്ലെങ്കിൽ മറ്റാർക്കെങ്കിലുമോ ബാക്കിവെച്ചിട്ടല്ല അദ്ദേഹം സിനിമയിൽ നിന്ന് മാറിയത്. വേണമെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു. അങ്ങനെ ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്.

സമയം വാങ്ങുക, അല്ലെങ്കിൽ എഴുതിത്തള്ളുന്ന കാര്യങ്ങളിലേക്ക് നീങ്ങുക, അങ്ങനെയൊക്കെ. പക്ഷേ ഒരു പൈസപോലും പുള്ളി കണക്കിൽ ബാക്കിവെയ്ക്കാതെയാണ് അതൊക്കെ പൂർത്തിയാക്കിയത്. സ്വന്തം കൈയിൽ ഉള്ള സോ കോൾഡ് ലാൻഡ് ബാങ്കോ എല്ലാം ഡിസ്പോസ് ചെയ്തിട്ടോ ആയിരിക്കാം പുള്ളിയാ പ്രശ്നങ്ങളൊക്കെ പരിഹരിച്ചത്.

ഉദയ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യമായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കുടുംബമഹിമയും പേരും കൊണ്ട് റേഷൻ കടയിൽ ചെന്നാൽ അരി കിട്ടില്ല. അതിന് കാശ് തന്നെ വേണം. സിനിമ നിർമാണം കുടുംബത്തെ സാമ്പത്തികമായി തകർത്തതും ഇനി സിനിമ വേണ്ട, ഉദയ എന്ന ബാനർ തന്നെ വേണ്ട എന്ന തീരുമാനിച്ചതുമായ ഘട്ടം ഉണ്ടായിരുന്നു. എന്നാൽ താൻ ജീവിതത്തിൽ നേടിയതിനെല്ലാം അടിസ്ഥാനം ഉദയ എന്ന ആ പേരായിരുന്നു എന്ന് പിന്നീട് താൻ തിരിച്ചറിഞ്ഞുവെന്നും നടൻ പറഞ്ഞു. 

 

Kunchako boban words about udaya studio

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES