Latest News

ആദ്യത്തെ പ്രപ്പോസല്‍ ലഭിക്കുന്നത് ഫസ്റ്റ് ഇയറിലെ ഓണം സെലിബ്രേഷന്‍ പരിപാടിക്കിടെയാണ്; പ്രിന്‍സിപ്പല്‍ കത്ത് പിടിച്ചെങ്കിലും കൈയക്ഷരം എന്റേതല്ലാത്തതുകൊണ്ട്  രക്ഷപ്പെട്ടു,'താന്‍ പഠിച്ച കോളേജില്‍ അതിഥിയായെത്തിയ സന്തോഷം പങ്ക് വച്ച്   ലക്ഷ്മി നക്ഷത്ര

Malayalilife
 ആദ്യത്തെ പ്രപ്പോസല്‍ ലഭിക്കുന്നത് ഫസ്റ്റ് ഇയറിലെ ഓണം സെലിബ്രേഷന്‍ പരിപാടിക്കിടെയാണ്; പ്രിന്‍സിപ്പല്‍ കത്ത് പിടിച്ചെങ്കിലും കൈയക്ഷരം എന്റേതല്ലാത്തതുകൊണ്ട്  രക്ഷപ്പെട്ടു,'താന്‍ പഠിച്ച കോളേജില്‍ അതിഥിയായെത്തിയ സന്തോഷം പങ്ക് വച്ച്   ലക്ഷ്മി നക്ഷത്ര

മലയാളികള്‍ക്ക് പ്രിയങ്കരിയായ അവതാരക ലക്ഷ്മി നക്ഷത്ര, താന്‍ പഠിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഓര്‍മ്മകളും ആദ്യ പ്രണയനിവേദന കഥയും ആരാധകരുമായി പങ്കുവെച്ചു. 'സ്റ്റാര്‍ മാജിക്' ഷോയിലൂടെ പ്രശസ്തയായ ലക്ഷ്മി, കോളേജില്‍ ഒരു പരിപാടിക്ക് അതിഥിയായി എത്തിയപ്പോഴുള്ള വ്‌ളോഗിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

സ്വന്തം കോളേജ് ഓഡിറ്റോറിയത്തില്‍ ഇന്ന് ആദ്യമായി 'നമസ്‌കാരം' എന്ന് മുഴുവനായി പറയാന്‍ കഴിഞ്ഞതിന്റെ സന്തോഷം ലക്ഷ്മി പ്രകടിപ്പിച്ചു. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മൈക്കെടുത്താല്‍ സീനിയേഴ്‌സ് കൂവുന്നതിനാല്‍ തനിക്ക് ഒരു സെന്റന്‍സ് പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും താരം ഓര്‍മ്മിച്ചു.  കോളേജ് കാലത്തെ പ്രപ്പോസലുകളെക്കുറിച്ചും ലക്ഷ്മി സംസാരിച്ചു.

''കോളേജ് ഓഡിറ്റോറിയത്തിന്റെ സ്റ്റേജില്‍ വെച്ച് ഇന്നാണ് എനിക്ക് നമസ്‌കാരം എന്ന് മുഴുവനായി പറയാന്‍ പറ്റുന്നത്. കോളേജില്‍ പഠിച്ചിരുന്ന സമയത്ത് മൈക്ക് എടുത്ത് ഹലോ ഗുഡ്‌മോണിങ് എന്ന് പറഞ്ഞ് തുടങ്ങുമ്പോഴെ കൂവല്‍ തുടങ്ങും. ഇന്ന് വരെ ഈ സ്റ്റേജില്‍ ഒരു സെന്റന്‍സ് മുഴുവനായി പറയാന്‍ എന്നെ സീനിയേഴ്‌സ് അനുവദിച്ചിട്ടില്ല. അവിടെ നിന്നാണ് എന്റെ കരിയര്‍ ഞാന്‍ ആരംഭിച്ചത്. ക്ലാസില്‍ കയറിയില്ലെങ്കിലും മിക്ക ദിവസവും പരിപാടികളും റിഹേഴ്‌സലുമായി ഞാന്‍ ഓഡിറ്റോറിയത്തിലുണ്ടാകുമായിരുന്നു'', ലക്ഷ്മി വ്‌ളോഗില്‍ പറഞ്ഞു.

കോളേജ് കാലത്ത് ലഭിച്ച പ്രപ്പോസലുകളെക്കുറിച്ചും ലക്ഷ്മി വ്‌ളോഗില്‍ സംസാരിച്ചു. ''മിക്‌സഡ് കോളേജാകുമ്പോള്‍ പ്രപ്പോസല്‍സ് നടക്കുന്നത് സ്വഭാവികമാണല്ലോ. ഫസ്റ്റ് ഇയറിന്റെ ഓണം സെലിബ്രേഷന്‍ സമയത്താണ് എനിക്ക് ആദ്യത്തെ പ്രപ്പോസല്‍ ലഭിക്കുന്നത്.

അന്നത്തെ കാലത്ത് അതൊക്കെ ഒരു ടെന്‍ഷനാണ്. എന്റെ സീനിയര്‍ വന്ന് പ്രപ്പോസ് ചെയ്തു. കത്താണ് തന്നത്. കത്ത് തന്നതും പ്രിന്‍സിപ്പല്‍ വന്നു. ഞാനും പുള്ളിയും രണ്ട് വഴിക്കോടി. കത്ത് പ്രിന്‍സിപ്പല്‍ പിടിച്ചു. കൈ അക്ഷരം എന്റേതല്ലാത്തതുകൊണ്ട് ഞാന്‍ സെയ്ഫായി'', ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

അന്ന് കോളേജ് റൂള്‍സ് ഭയങ്കര സ്ട്രിക്ടായിരുന്നു. സല്‍വാറിടണം, ലെ?ഗിന്‍സ് പാടില്ല, ഷാള്‍ വൃത്തിയായി ധരിച്ച് വരണം എന്നൊക്കെയായിരുന്നു. ഡ്യൂ ഡ്രോപ്‌സ് പ്രോ?ഗ്രാം ഞാന്‍ ചെയ്ത് തുടങ്ങിയതും കോളേജില്‍ വെച്ചാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഉച്ചയ്ക്ക് ഇറങ്ങാനുള്ള പെര്‍മിഷന്‍ പ്രിന്‍സിപ്പലും ടീച്ചര്‍മാരും തന്നിരുന്നു. അമ്മയും ഞാനും കൂടി കൊച്ചിയില്‍ പോയാണ് കൈരളി വിയില്‍ ഡ്യൂ ഡ്രോപ്‌സ് ലൈവ് ഷോ ചെയ്തിരുന്നത്.

അന്ന് തൃശൂരില്‍ നിന്നും കൊച്ചി വരെ പോവുക എന്നത് തന്നെ വലിയൊരു സംഭവമായിരുന്നു. അന്ന് ഒരു എപ്പിസോഡിന് 500 രൂപയായിരുന്നു പ്രതിഫലം. പോയി വരാന്‍ ചിലവ് അതിന്റെ ഇരട്ടിയാകും. കോളേജില്‍ വെച്ച് പലരുടേയും പ്രണയത്തിന് ദൂത് പോയിട്ടുണ്ട്. ഞാന്‍ പഠിച്ച് വന്ന കാര്യങ്ങള്‍ പരീക്ഷ സമയത്ത് സഹപാഠികള്‍ക്കും പറഞ്ഞ് കൊടുക്കുമായിരുന്നു. പഠിപ്പിയായി ഇരിക്കാറില്ലായിരുന്നു.

ക്രൈസ്റ്റ് കോളേജിന്റെ പ്രൊഡക്ടാണെന്ന് ഞാന്‍ അഭിമാനപൂര്‍വം പറയും. കോളേജില്‍ വളരെ കുറച്ച് മാത്രമെ വന്നിട്ടുള്ളു. അറ്റന്റന്‍സ് കുറവായിരുന്നു. പക്ഷെ ടീച്ചര്‍മാരുടെ പിന്തുണകൊണ്ട് പഠിച്ച് മോശമില്ലാത്ത മാര്‍ക്ക് വാങ്ങാന്‍ പറ്റി. എനിക്ക് സപ്ലികള്‍ ഉണ്ടായിരുന്നില്ല. ഇന്ന് സ്റ്റേജില്‍ കയറി വീണ്ടും മൈക്ക് എടുത്തപ്പോള്‍ കൈ വരെ മരവിച്ച് പോയിയെന്നും ലക്ഷ്മി പറയുന്നു.

lakshmi nakshathra christ college

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES