അമൃത ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന എം.ജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം പരിപാടിയില്‍ കഴിഞ്ഞ ദിവസം അതിഥിയായി വന്നത് അഭയ ഹിരണ്‍മയിയായിരുന്നു. അടുത്തിടെയാണ് അഭയ ഹിരണ്‍മയി സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പിരിഞ്ഞത്. ഇതിന് ശേഷം എത്തിയ പരിപാടിയായതിനാല്‍ തന്നെ ഇത് ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ അഭയയോട് ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞതിനെ കുറിച്ച് എംജി ശ്രീകുമാര്‍ നടത്തിയ സംസാരം ആണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കിയത്. ഈ ബന്ധത്തെക്കുറിച്ച് അഭയയോട്‌വീണ്ടും വീണ്ടും എം.ജി ശ്രീകുമാര്‍ ചോദിക്കുന്നുണ്ട്.
അതിനെല്ലാം മാന്യമായി മറുപടി പറഞ്ഞ് അഭയ ഹിരണ്‍മയി ഒഴിഞ്ഞ് പോകാന്‍ നോക്കുമ്പോഴും ആ ബന്ധം ഇല്ലാതായതില്‍ വിഷമമുണ്ടോയെന്ന് എം.ജി ശ്രീകുമാര്‍ ചോദിക്കുന്നതും കാണാം. സംഭവം വൈറലായതോടെ നിരവധി പേരാണ് എം.ജി ശ്രീകുമാറിന്റെ ചിന്താഗതിയേയും ചോദ്യങ്ങളേയും പരിഹസിച്ച് കമന്റുകളുമായി എത്തിയത്.
അഭയ വളരെ പോസിറ്റീവ് ആയി മനോഹരമായിട്ടാണ് സംസാരിച്ചത്, ശ്രീകുമാറിന് തലക്ക് വെളിവില്ലേ...? കഷ്ടം, ഇയാളും പണ്ട് ലിവിങ് ടുഗെതര്‍ ആയിരുന്നില്ലേ?.'അതൊക്കെ കേട്ടപ്പോള്‍ ഇയാള്‍ പ്രോഗ്രസീവിന്റെ അങ്ങേയറ്റമാവുമെന്നാണ് കരുതിയത്, എം.ജി ശ്രീകുമാറിന് അമ്മാവന്‍ സിന്‍ഡ്രം, അഭയയോട് കാര്യങ്ങള്‍ വീണ്ടും വീണ്ടും ചോദിച്ചത് വല്ലാത്ത ഊളത്തരം ആയിപ്പോയി' തുടങ്ങി നിരവധി വിമര്‍ശന കമന്റുകളാണ് എം.ജി ശ്രീകുമാറിനെതിരെ വരുന്നത്.
ഗോപി സുന്ദറിനൊപ്പമുള്ള ജീവിതം മിസ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചാല്‍ തിരിഞ്ഞ് നോക്കുന്നതില്‍ ഉപരി മുന്നോട്ട് പോവുന്നതിനെക്കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്ന് അഭയ പറയുന്നു.എനിക്ക് ഫോക്കസ് ചെയ്യാന്‍ മ്യൂസിക്ക് കരിയര്‍ ഉണ്ട്. വിഷമം ഇല്ല സാര്‍ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ നന്നായിട്ടാണ് ജീവിച്ചത്. ഹാപ്പി ആയിരുന്നു. ഞാന്‍ ഒരു രാജ്ഞിയെ പോലെയായിരുന്നു ജീവിച്ചത്. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും അഭയ പറയുന്നു.
എം.ജി ശ്രീകുമാര്‍ വര്‍ഷങ്ങളോളമായുള്ള ലിവിങ് ടുഗെതര്‍ ജീവിതത്തിന് വിരാമമിട്ടാണ് ലേഖയെ വിവാഹം ചെയ്തത്.പ്രേമത്തിന് കണ്ണില്ല കാതില്ല എന്നൊക്കെ പറയുന്നത് ഞങ്ങളുടെ കാര്യത്തില്‍ യാഥാര്‍ഥ്യമായിരുന്നു. അന്നത്തെ കാലത്ത് ലിവിങ് ടുഗെതര്‍ വലിയൊരു സാഹസം തന്നെയായിരുന്നുവെന്ന് ശ്രീകുമാര്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.