സമൂഹ മാധ്യമങ്ങളിലെ സൂപ്പര്‍താരമാണ് അഭയ ഹിരണ്‍മയി. പാട്ടിനേക്കാളും കൂടുതല്‍ ചര്‍ച്ചയായത് അഭയയുടെ സ്വകാര്യ ജീവിതമാണ്. ലിവിങ് റ്റുഗദര്‍ ജീവിതവും വേര്‍പിരിയലും പുതിയ പ്രണയവുമെല്ലാം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിരുന്നു. ഗോപി സുന്ദറിനെ കണ്ടുമുട്ടിയതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്ന് മുന്‍പ് അഭയ പറഞ്ഞിരുന്നു.
ഒന്നിച്ച് ജീവിച്ചിരുന്നപ്പോള്‍ സന്തോഷവതിയായിരുന്നു. അന്ന് രാജകുമാരിയെ പ്പോലെയാണ് ജീവിച്ചത്, ഇപ്പോഴും അങ്ങനെയാണ് കഴിയുന്നതെന്നും ഗായിക വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, താരത്തിന്റെ സഹോദരി വിവാഹിതയായ വിവരമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുന്നത്. ഗായികയും സംഗീതജ്ഞയുമായ അഭയ ഹിരണ്‍മയിയുടെ സഹോദരി വരദ ജ്യോതിര്‍മയി വിവാഹിതയായി. വിഷ്ണു കെ. ദാസാണ് വരന്‍. തിരുവനന്തപുരത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.
അഭയ ചിത്രങ്ങള്‍ പങ്ക് വച്ച് കുറിച്ചതിങ്ങനെയാണ്
എന്റെ അനുജത്തി ഇന്ന് സുന്ദരിയായ വധുവായിരിക്കുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ സീസണുകളിലേക്കും വച്ച് നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വധുവാണ്.പൂക്കള്‍ മാത്രമല്ല, പൊടിയും ഇഷ്ടികകളും ഞങ്ങള്‍ ശേഖരിച്ചു. പൊട്ടിയ ഇടത്തു നിന്നാണ് ഞങ്ങള്‍ പണിതത്. ഞങ്ങള്‍ തകര്‍ന്നടിഞ്ഞിരുന്നുവെന്ന് എനിക്കറിയാം ... പക്ഷേ ഞങ്ങള്‍ ഒരുമിച്ച് നിന്ന് തിരിച്ചടിച്ചു.
;
സ്‌നേഹത്തോടെ അച്ഛന്, നിങ്ങളുടെ കിളിക്കുട്ടി വിവാഹിതയായി, നിങ്ങളുടെ ഉറ്റ സുഹൃത്തുക്കള്‍ അവിടെ ഉണ്ടായിരുന്നു, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ അവിടെ ഉണ്ടായിരുന്നു ... ഞങ്ങള്‍ നിങ്ങളെ ശരിക്കും മിസ് ചെയ്തു, എന്നെന്നേക്കും മിസ് ചെയ്യും,' സഹോദരിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് അഭയ കുറിച്ചതിങ്ങനെ.
വിവാഹത്തില്‍ വരദ ജ്യോതിര്‍മയി പച്ച നിറത്തിലുള്ള പട്ടുസാരിയാണ് ധരിച്ചത്. ഈ സാരിയില്‍ സ്വര്‍ണ്ണ നിറത്തിലുള്ള നൂലുകള്‍ കൊണ്ടുള്ള എംബ്രോയ്ഡറി വര്‍ക്കുകള്‍ ശ്രദ്ധേയമായിരുന്നു. തിളക്കമാര്‍ന്ന വസ്ത്രധാരണത്തിലൂടെയും ഫാഷനിലൂടെയും ഏവരുടെയും ശ്രദ്ധ നേടുന്ന താരമാണ് അഭയ ഹിരണ്‍മയി. ഗായികയും സഹോദരിയും തമ്മിലുള്ള സ്‌നേഹബന്ധം പലപ്പോഴും അഭയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയില്‍ ജോലി ചെയ്യുന്നയാളാണ് വരദ.
വരദയോടുള്ള സ്‌നേഹം അഭയ ഹിരണ്‍മയി പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. സംഗീതത്തിലും ഫാഷനിലുമുള്ള അഭയയുടെ പ്രകടനം ഏറെ പ്രശംസനീയമാണ്. മഞ്ജു വാര്യര്‍ നായികയായ 'ലളിതം സുന്ദരം', ജോജു ജോര്‍ജിന്റെ പണി എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തും അഭയ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോള്‍ മോഡലിംഗ് രംഗത്തും അഭയ സജീവമാണ്.
2014ല്‍ മലയാളം ചലച്ചിത്രഗാനങ്ങള്‍ക്ക് പിന്നണി പാടിക്കൊണ്ടാണ് ഹിരണ്‍മയി തന്റെ കരിയര്‍ ആരംഭിച്ചത്. ഒരു സ്വാഹിലി ഭാഷയില്‍ ബാക്കപ്പ് വോക്കല്‍ നല്‍കിക്കൊണ്ട് നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെ അഭയ അരങ്ങേറ്റം കുറിച്ചു.