ഈ സ്ത്രീ അപൂര്‍ണയാണ്...ശൃംഗാരിയും; അത്ര നല്ലതുമല്ല ... ആത്യാവശ്യം കുഴപ്പക്കാരിയാണ്; തന്റെ പുതിയ ചിത്രങ്ങള്‍ പങ്ക് വച്ച് അഭയ ഹിരണ്മയി കുറിച്ചത്

Malayalilife
topbanner
 ഈ സ്ത്രീ അപൂര്‍ണയാണ്...ശൃംഗാരിയും; അത്ര നല്ലതുമല്ല ... ആത്യാവശ്യം കുഴപ്പക്കാരിയാണ്; തന്റെ പുതിയ ചിത്രങ്ങള്‍ പങ്ക് വച്ച് അഭയ ഹിരണ്മയി കുറിച്ചത്

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഗായികയാണ് അഭയ ഹിരണ്‍മയി. താരം പങ്കിടുന്ന ഓരോ പോസ്റ്റും വാര്‍ത്തകളില്‍ ഇടം നേടുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. തനിക്കെതിരെ നല്ല കമന്റുകള്‍ പങ്കിടുന്നവര്‍ക്കും മോശം കമന്റുകള്‍ പങ്കിടുന്നവര്‍ക്കും റിപ്ലൈ നല്‍കാനും മടിക്കാറില്ല താരം. 

ഇപ്പോളിതാ തന്റെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്ക് വച്ച് അഭയ കുറിച്ചതാണ് ശ്രദ്ധ കവരുന്നത്.ഈ സ്ത്രീ അപൂര്‍ണ്ണയാണ്! എന്ന് തുടങ്ങുന്ന ഒരു ക്യാപ്ഷനോടെയാണ് മനോഹരമായ ചിത്രങ്ങള്‍ അടങ്ങുന്ന വീഡിയോ താരം പങ്കിട്ടത്.

ഈ സ്ത്രീ അപൂര്‍ണയാണ്! അവള്‍ ശൃംഗാരിയും, അത്ര നല്ലതുമല്ല ... ആത്യാവശ്യം കുഴപ്പക്കാരിയുമാണ്. അവള്‍ അങ്ങനെയൊക്കെയാണ്, എന്നും ക്യാപ്ഷ്യനായി അഭയ കുറിച്ചു..

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഇപ്പോള്‍ അഭയ. പങ്കിടുന്ന ഓരോ പോസ്റ്റും അതിവേഗമാണ് വൈറല്‍ ആകുന്നതും. 144K ഫോളോവേഴ്സാണ് അഭയക്ക് ഇന്‍സ്റ്റയില്‍ ഉള്ളത്. ചെറുപ്രായത്തില്‍ തന്നെ ലിവിങ് റിലേഷനില്‍ ആവുകയും പിന്നീട് തന്നെ ഒഴിവാക്കി പോയ വ്യക്തിയെ വാക്ക് കൊണ്ടുപോലും മുറിവേല്‍പ്പിക്കാതെ, സ്വന്തം കരിയറില്‍ ശ്രദ്ധിക്കുകയാണ് താരം.

 

abhaya hiranmayi latest post

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES