Latest News

മതപരമായ വിശ്വാസങ്ങളുടെ പേരില്‍ കാമുകനുമായി ബന്ധം വേര്‍പെടുത്തി; കരഞ്ഞ് തീര്‍ക്കുന്ന വിഡിയോ പങ്കുവച്ച് അവതാരകയും നടിയുമായ മീനാക്ഷി രവീന്ദ്രന്‍; നടിയുടെ വീഡിയോയ്ക്ക് ചിരിപടര്‍ത്തുന്ന കമന്റുകളുമായി സോഷ്യല്‍മീഡിയയും

Malayalilife
മതപരമായ വിശ്വാസങ്ങളുടെ പേരില്‍ കാമുകനുമായി ബന്ധം വേര്‍പെടുത്തി; കരഞ്ഞ് തീര്‍ക്കുന്ന വിഡിയോ പങ്കുവച്ച് അവതാരകയും നടിയുമായ മീനാക്ഷി രവീന്ദ്രന്‍; നടിയുടെ വീഡിയോയ്ക്ക് ചിരിപടര്‍ത്തുന്ന കമന്റുകളുമായി സോഷ്യല്‍മീഡിയയും

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയും അവതാരകയുമാണ് മീനാക്ഷി രവീന്ദ്രന്‍. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ടെലിവിഷന്‍ രംഗത്തെത്തുന്നതിനു മുന്‍പ് ഒരു എയര്‍ഹോസ്റ്റസ് കൂടിയായിരുന്നു താരം. ഇപ്പോളിതാ നടി പങ്ക് വച്ച വീഡിയോ ശ്രദ്ധ നേടുകയാണ്

സങ്കടത്താല്‍ കരയുന്ന മീനാക്ഷിയാണ് വിഡിയോയില്‍. 'broke up with my boyfriend. over religios beliefs. he didnot belive iam god...' എന്നാണ് വിഡിയോയില്‍ കുറിച്ചിരിക്കുന്നത്. Alexa! Play 'ദേവീ'... from 'ഞാന്‍ ഗന്ധര്‍വന്‍' Nevertheless, i believe I'm God ? എന്നു വിഡിയോയ്‌ക്കൊപ്പം ക്യാപ്ഷനും കുറിച്ചിട്ടുണ്ട്. വിഡിയോ ഇതിനോടകം വൈറലാണ്. രസികന്‍ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

അടുത്തിടെയായിരുന്നു മീനാക്ഷിയുടെ സഹോദരന്‍ ബാലുവിന്റെ വിവാഹനിശ്ചയം. പാര്‍വതി കൃഷ്ണയാണ് വധു. ബാലുവിന്റെയും പാര്‍വതിയുടെയും വിവാഹനിശ്ചയത്തിന്റെ വിശേഷങ്ങള്‍ മീനാക്ഷി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകരെ അറിയിച്ചത്. വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെ വീട്ടില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹനിശ്ചയം. ഒരു 'ട്രോള്‍ വിഡിയോ'യുടെ രൂപത്തിലാണ് മീനാക്ഷി ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്.

 

meenakshi raveendran new vedio virul

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES