Latest News

എം.ടി ഗുരുതുല്യന്‍; സിനിമയ്ക്ക് അപ്പുറത്തേക്ക് എനിക്കൊരു പ്രവര്‍ത്തന മേഖലയില്ല; അഭിനയം കഴിഞ്ഞാല്‍ സാമൂഹിക സേവനം തന്റെ ലക്ഷ്യമെന്നും താരം; എം.ടിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം വാചാലനായി മമ്മൂട്ടി; മമ്മൂട്ടി തനിക്ക് സുഹൃത്തും സഹോദരനും ജീവിതത്തിന്റെ ഭാഗവുമെന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും 

Malayalilife
എം.ടി  ഗുരുതുല്യന്‍; സിനിമയ്ക്ക് അപ്പുറത്തേക്ക് എനിക്കൊരു പ്രവര്‍ത്തന മേഖലയില്ല; അഭിനയം കഴിഞ്ഞാല്‍ സാമൂഹിക സേവനം തന്റെ ലക്ഷ്യമെന്നും താരം; എം.ടിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം വാചാലനായി മമ്മൂട്ടി; മമ്മൂട്ടി തനിക്ക് സുഹൃത്തും സഹോദരനും ജീവിതത്തിന്റെ ഭാഗവുമെന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും 

മ്മൂട്ടിയോടുള്ള സൗഹൃദം ഊട്ടിയുറപ്പിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്ത്കാരന്‍ എം.ടി വാസുദേവന്‍ നായര്‍. മമ്മൂട്ടി തന്റെ സുഹൃത്തും സഹോദരനും ജീവിതത്തിന്റെ ഭാഗവുമാണെന്നാണ് പൊതുവേദിയില്‍ അദ്ദേഹം വാചാലനായത്.  പി.വി. സാമി മെമ്മോറിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് ടാഗോര്‍ ഹാളിലെ ചടങ്ങില്‍ നടന്‍ മമ്മൂട്ടിക്ക് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയോട് തനിക്ക് സ്‌നേഹവും ആരാധനയുമാണ്. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എം.ടി വ്യക്തമാക്കി. വികാരഭരിതനായി സംസാരിച്ച എം.ടി പ്രസംഗശേഷം മമ്മൂട്ടിയെ ആലിംഗനം ചെയ്തു. 

എം.ടി തനിക്ക് ഗുരുതുല്യനാണെന്ന് മമ്മൂട്ടിയും പറഞ്ഞു. സിനിമക്കപ്പുറത്തേക്ക് തനിക്ക് ഒരു പ്രവര്‍ത്തന മേഖലയില്ല. സിനിമയാണ് തന്റെ മേഖല. മറ്റെല്ലാം ആഗ്രഹങ്ങളാണ്. അഭിനയത്തിനല്ല, സാമൂഹിക സേവനത്തിനാണ് ഈ അവാര്‍ഡെന്ന് എല്ലാവരും ഓര്‍മപ്പെടുത്തുന്നുണ്ട്. അതിനാല്‍, സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുറെക്കൂടി ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുമെന്നും മമ്മൂട്ടി വ്യക്തമാക്കി. 

ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി.വി. ഗംഗാധരന്‍ ഹാരാര്‍പ്പണം നടത്തി. എം.പി. വീരേന്ദ്രകുമാര്‍ എം.പി അധ്യക്ഷത വഹിച്ചു. വയലാര്‍ രവി എം.പി, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ശ്യാം സുന്ദര്‍ ഏറാടി, പി.കെ ഗ്രൂപ് ചെയര്‍മാന്‍ പി.കെ. അഹമ്മദ്, പി.വി. നിധീഷ് എന്നിവര്‍ സംസാരിച്ചു. പി.വി. ചന്ദ്രന്‍ സ്വാഗതവും ഡോ. ടി.കെ. ജയരാജ് നന്ദിയും പറഞ്ഞു. 

m t vasudevan nair about mammotty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES