മഞ്ജുവാര്യയരുടെ സഹോദരന്‍ മധു വാര്യര്‍ സംവിധായകനാകാനൊരുങ്ങുന്നു. നടനും നിര്‍മ്മാതാവുമായ മധു വാര്യര്‍ സംവിധാനത്തിലേക്ക് കാല്‍വെക്കുമ്പോള്‍ നായകയാകുന്നത് സഹോദരി മഞ്ജു തന്നെ. ബിജു മേനോന്‍, മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്രറോളിലെത്തിച്ചാണ് സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നത്.
. മധുവാര്യര്‍ തന്നെയാണ് ഈ വിശേഷം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്. എന്നാല്‍ സിനിമയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താരം പുറത്തുവിട്ടിട്ടില്ല.
''ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. മോഹന്‍ദാസ് ദാമോദരന്‍ നിര്‍മ്മിച്ച് പ്രമോദ് മോഹന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു,'' മധു വാര്യര്‍ കുറിക്കുന്നു.