Latest News

നിങ്ങളെനിക്ക് കുടുംബം പോലെയാണ് എന്ന് നസ്രിയ; ഈ വര്‍ഷം എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം നമ്മുടെ ഫ്രണ്ട്ഷിപ്പെന്ന് ദുല്‍ഖര്‍; കൊച്ചച്ഛന് ആശംസകള്‍ അറിയിച്ച് നച്ചുവും പാത്തുവും; പൃഥ്വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരലോകം

Malayalilife
നിങ്ങളെനിക്ക് കുടുംബം പോലെയാണ് എന്ന് നസ്രിയ; ഈ വര്‍ഷം എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം നമ്മുടെ ഫ്രണ്ട്ഷിപ്പെന്ന് ദുല്‍ഖര്‍;   കൊച്ചച്ഛന്   ആശംസകള്‍ അറിയിച്ച് നച്ചുവും പാത്തുവും; പൃഥ്വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരലോകം

ന്ദനത്തിലൂടെ അഭിനയമികവ് കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ പ്രിഥ്വിരാജ് സുകുമാരനു ഇന്ന് 38 ആം പിറന്നാളാണ്. പിറന്നാള്‍ ദിനത്തില്‍ നിരവധി താരങ്ങളാണ് ആശംസയുമായി എത്തിയിരിക്കുന്നത്. പൃഥ്വിയുടെ പിറന്നാള്‍ ദിനം ലോക്ഡൗണിലും ആഘോഷമാക്കി മാറ്റുകയാണ് കുടുംബാംംഗങ്ങളും സിനിമയിലെ സുഹൃത്തുക്കളുമെല്ലാം. ഇന്ന് മലയാളസിനിമയില്‍ താരമൂല്യമുള്ള യുവനടന്‍മാരില്‍ ഒരാളായ പൃഥ്വിരാജ് നടന്‍ എന്നതിലുപരി സംവിധായകനും, നിര്‍മ്മാതാവും തുടങ്ങി എല്ലാ നിലയിലും മുന്നേറുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കയാണ്. നസ്രിയ, ദുല്‍ഖര്‍സല്‍മാന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങളാണ് പ്രിയപ്പെട്ട പൃഥ്വിക്ക് ആശംസകളുമായി എത്തുന്നത്.

ജന്മദിനാശംസകള്‍ പ്രിയ സഹോദരാ നമ്മുടെ ഈ സൗഹൃദം ഞാനിഷ്ടപ്പെടുന്നു, നിങ്ങളെനിക്ക് കുടുംബം പോലെയാണ്, എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. എനിക്കൊരിക്കലും ഇല്ലാതെ പോയ ബിഗ് ബ്രദര്‍. നിങ്ങളായിരിക്കുന്നതിന് നന്ദി, ഒരിക്കലും മാറരുത്. എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. നിങ്ങളെയും സുപ്പുവിനെയും അല്ലിയേയും സ്വന്തമെന്ന പോല്‍ സ്‌നേഹിക്കുന്നു. മനോഹരമായൊരു വര്‍ഷമാവട്ടെ ബ്രദര്‍ എന്നാണ് നസ്രിയ ഇവരുടെ കുടുംബചിത്രങ്ങള്‍ക്കൊപ്പം പങ്കിട്ടത്.

ഏറ്റവും സന്തോഷമുള്ള പിറന്നാളാകട്ടെ പൃഥ്വി. ഈ വര്‍ഷം എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം നമ്മളെല്ലാവരും ഏറ്റവും അടുത്തു എന്നതും ഒരുമിച്ച് ഏറെ സമയം ചിലവഴിച്ചു എന്നതുമാണ്. ഏറ്റവും നല്ലൊരു ദിവസമാകട്ടെ എന്നുമാണ് ദുല്‍ഖര്‍ സല്‍മാന്‍ ആശംസിച്ചത്. അമാലിനും സുപ്രിയയ്ക്കും പൃഥ്വിക്കും ഒപ്പമുള്ള ചിത്രവും ദുല്‍ഖര്‍ പങ്കുവച്ചു.

പൃഥ്വിരാജിന്റെ നല്ല പാതികൂടിയായ സുപ്രിയയും ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.  ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നു പോയ വര്‍ഷത്തിന് ശേഷം, ജീവിതത്തിലെ എല്ലാ സുഖദുഃഖങ്ങളിലും എന്നും സ്‌നേഹം പങ്കിട്ടു ജീവിക്കാമെന്ന ശുഭപ്രതീക്ഷയാണ് സുപ്രിയ ഭര്‍ത്താവിന് പിറന്നാള്‍ ആശംസിച്ച് പങ്കുവച്ചത്. കൊച്ചിയിലെ സുഹൃത്തുക്കള്‍ പൃഥ്വിരാജിന്റെ പിറന്നാളില്‍ ലോക്ഡൗണിലും ആഘോഷമൊരുക്കിയിട്ടുണ്ടെന്നാണ് സൂചന. ചേട്ടത്തികൂടിയായ പൂര്‍ണിമ സഹോദരന്‍ ഇന്ദ്രജിത്ത് തുടങ്ങിയവരും കൊച്ചച്ചന് പിറന്നാള്‍ ആശംസിച്ച് പ്രാര്‍ഥന, നക്ഷത്ര ഇന്ദ്രജിത്ത് തുടങ്ങിയവരും എത്തിയിട്ടുണ്ട്.

 

malayalam film world wishes prithviraj on his birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES