പഴശ്ശി രാജയ്ക്ക് ശേഷം ചരിത്ര പുരുഷന്റെ റോളില്‍ മമ്മൂട്ടി എത്തുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെ പടുകൂറ്റന്‍ സെറ്റുകളും യുദ്ധഭൂമിയില്‍ നില്‍ക്കുന്ന ചേകവരുടെ വേഷത്തിലുള്ള മമ്മൂട്ടിയുടെ ലുക്കും ഏറെ ചര്‍ച്ചയായിരുന്നു. മാമാങ്കത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞദിവസമാണ് മമ്മൂട്ടി പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തുവന്ന റോളില്‍ പ്രാചി തെഹ്ലാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്കാണ് പുറത്തുവിട്ടത്. മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റഖെ പോസ്റ്റര്‍ പങ്കുവച്ചത്.
വടക്കന്‍ വീരഗാഥയ്്ക്കും പഴശ്ശിരാജയ്ക്കുശേഷം വീണ്ടും വാളും പരിചയമേന്തി മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ ആതീവ ആകാംശയിലാണ് പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കുന്നതും. സജീവ് പിള്ള പത്തുവര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് മാമാങ്കത്തിന്റെ തിരക്കഥ ഒരുക്കിയത്. ആദ്യഘട്ടത്തില്‍ സജീവ് തന്നെ സംവിധാനം നിര്‍വഹിച്ചിരുന്നു എങ്കിലും പിന്നീട് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു. പിന്നീട് ചിത്രത്തിന്റെ സംവിധാന ചുമത എം. പത്മകുമാറിലേക്ക് എത്തുകയും ചെയ്തു.
പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണിതെന്ന് ഇതിനോടകം സൂചനകള്‍ ലഭിച്ചുകഴിഞ്ഞു. കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി മാമാങ്കം അണിയിച്ചൊരുക്കുന്നത്. മലയാളത്തില്‍ ഇതേ വരെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും ഇതെന്നാണ് കണക്ക്. മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്. ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്ചുതന്‍ തുടങ്ങി. വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. പ്രാചി തെഹ്ലാന്‍, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് നായികമാര്‍. മനോജ് പിള്ളയാണ് ഛായാഗ്രഹകന്‍.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി മരടിലും നെട്ടൂരിലുമായി നിര്‍മ്മിച്ചിട്ടുള്ളത്. മരടില്‍ എട്ടേക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച ഭീമാകാരമായ മാളികയില്‍ വെച്ചാണ് ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിര്‍മ്മിച്ചത്. നെട്ടൂരിലെ സെറ്റില്‍ അവസാനഘട്ട ചിത്രീകരണം തുടരുകയാണ്.