Latest News

വിവാദങ്ങള്‍ ഒരുഭാഗത്ത് തുടരുമ്പോഴും ആവേശകരമായി ചിത്രീകരണം തുടര്‍ന്ന് മാമാങ്കം; ചരിത്ര റോളില് മമ്മൂട്ടി എത്തുന്നത് ചന്തുവിനേക്കാള്‍ ചുറുചുറുക്കോടെ;  കടത്തനാടിന്റെ കഥയുമായി സജീവ് പിള്ളയെത്തുമ്പോള്‍ താരനിരയില്‍ ഉണ്ണി മുകുന്ദന്‍ മുതല്‍ വന്‍ തെന്നിന്ത്യന്‍ താരനിര; മമ്മൂക്കയുടെ ലൊക്കേഷന്‍ ചിത്രം ഏറ്റെടുത്ത് ആരാധകരും

Malayalilife

രു വടക്കന്‍ വീരഗാഥയിലെ ചന്തുവും, 2019ലെ മാമാങ്കത്തിലെ നായകനും തമ്മിലെ വ്യത്യാസം എന്തെന്ന് ചോദിച്ചാല്‍ അതിനുത്തരം കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. രണ്ടും കൈകാര്യം ചെയ്തത് മമ്മൂട്ടി ആണെന്നതിനാലും, ഇന്നും യുവ നടന്മാരെക്കാളും പ്രസരിപ്പും ചുറുചുറുക്കും ഉള്ള നടന്‍ ആയതിനാലും സംഗതി കടുകട്ടി ആവാനേ സാധ്യതയുള്ളൂ. മാമാങ്കത്തിലെ മമ്മൂട്ടി എന്ന നിലയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോ ആണിത്.

യോദ്ധാവിന്റെ വേഷം ചെയ്യാന്‍ ഒരു വര്‍ഷം കഠിനാധ്വാനം നടത്തിയ ധ്രുവനില്‍ തുടങ്ങി 20 വര്‍ഷം ഗവേഷണം നടത്തി തിരക്കഥ ചിട്ടപ്പെടുത്തിയ സംവിധായകന്‍ സജീവ് പിള്ളയെവരെ പുറത്താക്കി വിവാദം സൃഷ്ടിച്ച ചിത്രമാണിത്. തെന്നിന്ത്യന്‍ ഛായാഗ്രാഹകന്‍ ഗണേഷ് രാജവേലു, ആര്‍ട് ഡയറക്റ്റര്‍ സുനില്‍ ബാബു, കോസ്റ്റിയൂം ഡിസൈനര്‍ അനു വര്‍ദ്ധന്‍ എന്നിവരും ചിത്രത്തില്‍ നിന്നും പുറത്തായി. ചര്‍ച്ചകളില്‍ ഒന്നും നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി സംവിധായകനെ പങ്കെടുപ്പിച്ചിരുന്നില്ല. പുറത്താക്കല്‍ തീരുമാനവും സജീവ് പിള്ള അറിഞ്ഞിരുന്നില്ല.

തന്റെ ജീവന് നിര്‍മ്മാതാവിന്റെ പക്കല്‍ നിന്നും ഭീഷണിയുണ്ടെന്ന സംവിധായകന്‍ സജീവ് പിള്ളയുടെ വെളിപ്പെടുത്തലിനു ശേഷം, അത് വരെ പ്രതികരിക്കാതിരുന്ന നിര്‍മ്മാതാവ് പേജുകള്‍ നീളുന്ന പ്രസ്താവനയുമായി രംഗത്തെത്തി. വര്‍ഷങ്ങള്‍ അധ്വാനം ചെയ്ത് രൂപപ്പെടുത്തിയ സ്‌ക്രിപ്റ്റില്‍ സജീവ് പിള്ളക്ക് ഇനി അവകാശം ഇല്ലെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി ഡെയ്റ്റ് നല്‍കിയ സ്‌ക്രിപ്റ്റിന് തുച്ഛമായ വില പറഞ്ഞയാളാണ് നിര്‍മ്മാതാവ് എന്ന നിലപാടുമായി സജീവ് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു.

മാമാങ്കത്തിന്റെ ചിത്രീകരണം തന്നെ ഏറെ വിവാദങ്ങള്‍ തീര്‍ത്തിരുന്നു. മാമാങ്കത്തിനായി കഠിനാധ്വാനം നടത്തിയ ധ്രുവില്‍ തുടങ്ങി 20 വര്‍ഷത്തെ കഠിനാധ്വാനം എടുത്ത് കഥയും തിരക്കഥയും തയ്യാറാക്കിയ സജീവ് പിള്ളയെ വരെ മാറ്റിയത് ഏറെ വിവാദമായിരുന്നു. സജീവ് പിള്ളയുടെ ഡയറക്ഷന്‍ മോശമാണെന്നും ആദ്യ ഷെഡ്യൂളില്‍ ഷൂട്ട് ചെയ്ത ഭാഗങ്ങളെല്ലാം വേസ്റ്റായെന്നും ആരോപിച്ചാണ് ഇദ്ദേഹത്തെ മാറ്റിയത്. പിന്നീട്  തെന്നിന്ത്യന്‍ ഛായാഗ്രാഹകന്‍ ഗണേഷ് രാജവേലു, ആര്‍ട് ഡയറക്റ്റര്‍ സുനില്‍ ബാബു, കോസ്റ്റിയൂം ഡിസൈനര്‍ അനു വര്‍ദ്ധന്‍ എന്നിവരും ചിത്രത്തില്‍ നിന്നും പുറത്തായി. ചര്‍ച്ചകളില്‍ ഒന്നും നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി സംവിധായകനെ പങ്കെടുപ്പിച്ചിരുന്നില്ല. 

തന്റെ ജീവന് നിര്‍മ്മാതാവിന്റെ പക്കല്‍ നിന്നും ഭീഷണിയുണ്ടെന്ന സംവിധായകന്‍ സജീവ് പിള്ളയുടെ വെളിപ്പെടുത്തലിനു ശേഷം, അത് വരെ പ്രതികരിക്കാതിരുന്ന നിര്‍മ്മാതാവ് പേജുകള്‍ നീളുന്ന പ്രസ്താവനയുമായി രംഗത്തെത്തി. വര്‍ഷങ്ങള്‍ അധ്വാനം ചെയ്ത് രൂപപ്പെടുത്തിയ സ്‌ക്രിപ്റ്റില്‍ സജീവ് പിള്ളക്ക് ഇനി അവകാശം ഇല്ലെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി ഡെയ്റ്റ് നല്‍കിയ സ്‌ക്രിപ്റ്റിന് തുച്ഛമായ വില പറഞ്ഞയാളാണ് നിര്‍മ്മാതാവ് എന്ന നിലപാടുമായി സജീവ് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു.

mamankam movie mammooty pic goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES