റോഷാക്ക് ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു പിന്നാലെ കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാന്‍ ലണ്ടനിലേക്ക് പറന്ന് മമ്മൂട്ടി.കുടുംബസമേതം ലണ്ടനിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.മമ്മൂട്ടി, സുല്‍ഫത്ത്, ദുല്‍ഖര്‍, മകള്‍ മറിയം എന്നിവരെ ചിത്രത്തില്‍ കാണാം.
ദുല്‍ഖറിന്റെ ഫാന്‍ ഗ്രൂപ്പുകളിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളാണിതെന്നാണ് റിപ്പോര്‍ട്ട്.ഭീഷ്മപര്‍വ്വം, പുഴു, സിബിഐ 5- ദ ബ്രെയിന്‍ എന്നീ ചിത്രങ്ങളാണ് ഒടുവില്‍ റിലീസിനെത്തിയ മമ്മൂട്ടി ചിത്രങ്ങള്‍. ഭീഷ്മപര്‍വ്വം, സിബിഐ 5- ദ ബ്രെയിന്‍ എന്നീ ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ പുഴു നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്.
അടുത്തിടെ, പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടി നിര്‍മാതാവാകുന്ന നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ പുതിയ ചിത്രങ്ങള്‍. ഒരാഴ്ച മുന്‍പാണ് റോഷാക്കിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.ഹേ സിനാമിക, സല്യൂട്ട് എന്നിവയാണ് ഒടുവില്‍ റിലീസിനെത്തിയ ദുല്‍ഖര്‍ ചിത്രങ്ങള്‍. സീതാ രാമം എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്.ദുല്‍ഖര്‍ നിര്‍മാണവും വിതരണവും നിര്‍വ്വഹിക്കുന്ന പ്യാലി ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.