ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ആയ ജോബി മാത്യുവുമായി മമ്മൂട്ടിയുടെ പഞ്ചഗുസ്തി മത്സരം. ഒടുവില്‍ ജോബിയുടെ കൈക്കരുത്തിനു മുന്നില്‍ മമ്മൂട്ടിയും തോല്‍വി സമ്മതിച്ചു. കെരളി ടി വി യുടെ ഫീനിക്സ് അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ചായിരുന്നു ഈ രസകരമായ മത്സരം നടന്നത്. മത്സരത്തിന് ശേഷം മമ്മൂട്ടി ജോബിയെ അഭിനന്ദിക്കുകയും ചെയ്തു. കൈരളി ടി വി യുടെ ചെയര്‍മാന്‍ ആണ് മമ്മൂട്ടി. കൈരളി ടി വി യുടെ എം ഡി ആയ ജോണ്‍ ബ്രിട്ടാസും മമ്മൂട്ടിയുടെ ഒപ്പം ഉണ്ടായിരുന്നു.
24 വേള്‍ഡ് മെഡലുകള്‍ നേടിയിട്ടുള്ള ഗുസ്തി ചാമ്പ്യന്‍ ആണ് ജോബി മാത്യു. നോര്‍മല്‍ വിഭാഗത്തില്‍ 2008 ല്‍ സ്‌പെയിനില്‍ വെച് ലോക പഞ്ച ഗുസ്തി ചാമ്പ്യന്‍ ആയ ജോബി, 2012 ഭിന്ന ശേഷി വിഭാഗത്തിലും ലോക പഞ്ച ഗുസ്തി ചാമ്പ്യന്‍ ആയി മാറി. 2013 ല്‍ അമേരിക്കയില്‍ വച്ച് നടന്ന ഹ്രസ്വകായര്‍ക്കായുള്ള ഒളിമ്പിക്സിലെ ചാമ്പ്യന്‍ കൂടിയായ ജോബി,
5 സ്വര്‍ണ്ണ മെഡല്‍ ആണ് നേടിയത്. 2017 ല്‍ കാനഡയില്‍ 6 സ്വര്‍ണ്ണ മെഡലുകളും ജോബി നേടിയിട്ടുണ്ട്. ഇതു കൂടാതെ മലയാള സിനിമയിലും ജോബി അഭിനയിച്ചിട്ടുണ്ട്. കഥ പറഞ്ഞ കഥ എന്ന ചിത്രത്തില്‍ ആണ് ജോബി അഭിനയിച്ചിട്ടുള്ളത്.
മമ്മൂക്ക
mammootty-arm-wresling video viral