നടി മംമ്ത മോഹന്‍ദാസ് അമ്മയുടെ പിറന്നാളിന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. അമ്മയ്ക്ക് 60 ആയെങ്കിലും ഇപ്പോഴും 16 കാരിയെപ്പോലെയാണെന്നും നുണക്കുഴികളാണ് അമ്മയുടെ സൗന്ദര്യമെന്നും മംമ്ത കുറിക്കുന്നു.
പ്രിയപ്പെട്ട അമ്മാ, നിങ്ങള്‍ക്ക് 60 ആയി, പക്ഷേ ഇപ്പോഴും 16കാരിയാണ്, പ്രത്യേകിച്ച് നിങ്ങളുടെ ആ നുണക്കുഴി മിന്നിമറയുമ്പോള്‍. നിങ്ങള്‍ ഇതുപോലെ തന്നെ എപ്പോഴും പുഞ്ചിരിക്കട്ടെ, ആ നുണക്കുഴി കൂടുതല്‍ ആഴമേറിയതാകട്ടെ. നിങ്ങള്‍ എല്ലായ്പ്പോഴുമെന്ന പോലെ അത്യാവേശമുള്ളവളും സത്യസന്ധയും ഊര്‍ജ്ജസ്വലയും വിനീതയും നീതിയുള്ളവളുമായി നിലകൊള്ളുക. 5 സ്ത്രീകള്‍ ഒരുമിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ മാനേജ് ചെയ്യുന്ന നിങ്ങള്‍ക്ക് ആരോഗ്യം ആശംസിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ പ്രചോദനവും ശക്തിയും നിങ്ങളാണ്. വര്‍ഷങ്ങളായി നിങ്ങളില്‍ ഒരു നല്ല സുഹൃത്തിനെ കണ്ടെത്താനായത് എന്റെ അനുഗ്രഹമായി കരുതുന്നു.. മംമ്ത കുറിച്ചു.
ഹരിഹരന്‍ ചിത്രമായ മയൂഖത്തിലൂടെ മലയാളത്തിലേക്ക് എത്തിയ മംമ്ത പിന്നീട് ബസ്സ് കണ്ടക്ടര്‍, ലങ്ക, മധുചന്ദ്രലേഖ, ബാബ കല്യാണി, ബിഗ് ബി, പാസ്സഞ്ചര്‍, കഥ തുടരുന്നു, അന്‍വര്‍, റെയ്സ്, മൈ ബോസ്, ടു കണ്‍ട്രീസ്, തോപ്പില്‍ ജോപ്പന്‍, ഫൊറന്‍സിക് എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായി. മലയാളത്തിനൊപ്പം തെലുങ്കു, കന്നട ഭാഷാചിത്രങ്ങളിലും മംമ്ത അഭിനയിച്ചു. ഗായിക എന്ന രീതിയിലും ഏറെ ശ്രദ്ധേയയാണ് മംമ്ത.
ലാല്‍ ബാഗ്, മ്യാവൂ, ജനഗണമന തുടങ്ങിയവയാണ് സമീപകാലത്തിറങ്ങിയ മംമ്തയുടെ ചിത്രങ്ങള്‍. പൃഥ്വിരാജ് നായകനാകുന്ന മഹേഷും മാരുതിയും, രാമ സേതു, ജൂതന്‍, അണ്‍ലോക്ക് എന്നിവയാണ് അണിയറയിലുള്ള മംമ്തയുടെ മലയാളം ചിത്രങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.