ബാലതാരമായി വന്ന് നായികയായി വളര്‍ന്ന മലയാളത്തിന്റെ പ്രിയതാരമാണ് മഞ്ജിമ മോഹന്‍. ഇപ്പോള്‍ ഇതാ തന്റെ പ്രണയവിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിരിക്കുകയാണ് താരം. തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കുമൊത്തുള്ള ചിത്രങ്ങള്‍ പങ്ക് വച്ചാണ് പ്രണയ വിവരം അറിയിച്ചത്.
തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കുമൊത്തുള്ള ഫോട്ടോകള്‍ പങ്കുവെച്ചാണ് മഞ്ജിമ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്.ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ കാവല്‍ മാലാഖയായി വന്ന ആളാണ് ഗൗതമെന്നും ഞാന്‍ എത്രമാത്രം അനുഗ്രഹിതയാണെന്ന് തിരിച്ചറിയാന്‍ ഗൗതം എന്നെ സഹായിച്ചെന്നുമുള്ള അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുന്നത്. ജീവിതത്തെ ക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഗൗതം മാറ്റിയെന്നും മഞ്ജിമ പറഞ്ഞു.
ഞാന്‍ എന്നെക്കുറിച്ച് മോശമായ അവസ്ഥയില്‍ തോന്നിക്കുന്ന സമയത്തെല്ലാം നി എന്നെ ഉയര്‍ത്തെഴുന്നേല്പിക്കും. എന്റെ തെറ്റുകള്‍ എല്ലാം സ്വീകരിച്ച് ഞാന്‍ ഞാനായിട്ട് നില്‍ക്കാന്‍ നി എന്നോട് എപ്പോഴും പറയും. ഞാന്‍ നിന്നെ ഇത്രയും സ്‌നേഹിക്കാനുള്ള പ്രധാന കാരണം ഞാന്‍ ആരാണെന്നും അതുപോലെ സ്വീകരിക്കാനും സ്‌നേഹിക്കാനും നിനക്ക് അറിയാവുന്നതുകൊണ്ടാണ്. നിയാണ് എന്റെ ജീവിതത്തിലെ എല്ലാം എന്നും മഞ്ജിമ കുറിച്ചു.
സൗഹൃദം പിന്നെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് ഗൗതം കാര്‍ത്തികും സോഷ്യല്‍മീഡിയയിലൂടെ പങ്ക് വച്ചു.വാക്കുകള്‍ ഇങ്ങനെ 'നിങ്ങളുടെ ജീവിതത്തില്‍ ശെരിയായ ആള് വന്നാല്‍ എന്ത് സംഭവിക്കും? ഭൂരിഭാഗം ആളുകള്‍ പറയുന്നത് കണ്ണുകള്‍ വയ്ക്കുമ്പോള്‍ മുതല്‍ പ്രണയം തുടങ്ങുമെന്നാണ് , അടിവയറ്റില്‍ ചിത്രശലഭങ്ങള്‍ പറക്കും..അങ്ങനെയൊക്കെ പറയാറുണ്ട്. ഞങ്ങളുടെ യാത്ര തീര്‍ത്തും വ്യത്യസ്തമായിരുന്നു. പരസ്പരം കളിയാക്കിയും പറ്റിച്ചും ചെറിയ കാര്യങ്ങള്‍ക്ക് വരെ അടിയായിട്ടുമാണ് നമ്മള്‍ തുടങ്ങുന്നത്. ഞങ്ങളുടെ കൂട്ടുകാര്‍ക്ക് പോലും ഈ വഴക്കുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഞാന്‍ വളരെ വൈകിയാണ് നി നമുക്കിടയില്‍ ഒരു ബോണ്ട് ഉണ്ടാക്കുവായിരുന്നു എന്ന്. സൗഹൃദം എന്ന പദത്തിലേക്ക് ഒതുക്കാനാണ് ഞാന്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ അതിനേക്കാള്‍ ശക്തിയേറിയതായിരുന്നു ഈ ബന്ധം. അങ്ങനെ കൂടുതല്‍ വളര്‍ന്നു . 'അടുത്ത സുഹൃത്തുക്കള്‍' എന്ന് വിളിച്ചു. എന്നാല്‍ അതിലും കൂടുതല്‍ ശക്തിയായി വളര്‍ന്നുകൊണ്ടേ ഇരുന്നു. നി ദിവസസും അത് വളര്ത്തി. അത് ശക്തിയോടെ ഓരോ ദിവസവും നി നോക്കി. നി എന്നെയും ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ ശക്തമാക്കി. പ്രേമം എന്ന വാക്ക് പോലും ഈ ബന്ധത്തിന് ശെരിയായി യോജിക്കുമോ എന്ന് എനിക്ക് അറിയില്ല. എന്റെ ഹൃദയം മുഴുവന്‍ എനിക്ക് നിന്നെ ഇഷ്ടമാണ്. ഒരുമിച്ച് ഒന്നായുള്ള ജീവിതത്തിനായി കാത്തിരിക്കാന്‍ വയ്യ. '
നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തി. ഐശ്വര്യ ലക്ഷ്മി, സണ്ണി വെയ്ന്‍, മൃദുല മുരളി, റൈസ വില്‍സന്‍, സിദ്ദി ഇടനാനി, റെബ ജോണ്, മീര നന്ദന്‍, സംയുക്ത മേനോന്‍, ശ്രിന്ദ, ഗീതാഞ്ജലി സെല്‍വരാഘവന്‍, ധന്യ ബാലകൃഷ്ണ, ആര്‍തി രവി, ദിവ്യ സത്യരാജ് തുടങ്ങി നിരവധി താരങ്ങളാണ് ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. നിരവധി ആരാധകരും കമന്റുമായി എത്തി.
മഞ്ജിമയും ഗൗതവും ഒന്നിച്ച് അഭിനയിച്ച ദേവരാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ആദ്യം പ്രണയവിവരം പ്രചരിച്ചപ്പോള്‍ മഞ്ജിമ അത് നിഷേധിച്ചിരുന്നു. ഗൗതവും അതേ കുറിച്ച് പ്രതികരിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ആ സന്തോഷവാര്‍ത്ത അവര്‍ തന്നെ പങ്ക് വച്ചിരിക്കുകയാണ്.
തമിഴ് നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം. മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തിലൂടെയാണ് ഗൗതം തുടക്കം കുറിച്ചത്. ബാലതാരമായി അഭിനയിച്ചിരുന്ന മഞ്ജിമ 2015 ല്‍ നിവിന്‍ പോളിയുടെ നായികയായി ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് സജീവമായി വീണ്ടും സിനിമാ രംഗത്ത് എത്തിയത്.