സുപ്രീംകോടതി വിധിയോടെ മരടിലെ ഫ്‌ളാറ്റ് സമുച്ചയം ഒഴിപ്പിക്കേണ്ടി വന്നപ്പോള്‍ പെരുവഴിയിലായിരുക്കയാണ് മലയാളത്തിലെ പ്രിയതാരങ്ങളും. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സൗബിന്‍ ഷാഹീറടക്കമാണ് കിടപ്പാടം നഷ്ടമാകുന്ന നിലയില്‍ പെരുവഴിയായത്. ഇതോടെ മരടിലെ ഫ്‌ളാറ്റ് പൊളിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ സൗബിന്‍ ഷാഹീറും ആന്‍ അഗസ്റ്റിനും മേജര്‍ രവിയുമടക്കം പല താരങ്ങളും രംഗത്തെത്തിക്കഴിഞ്ഞു.
ചതുപ്പ് നിലത്തില്‍ നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മ്മിച്ചതോടെയാണ് 350 കുടുംബങ്ങള്‍ അധിവസിക്കുന്ന മരടിലെ ഫ്‌ളാറ്റ് പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതോടെ അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. ആനും മേജര്‍ രവിയുമെല്ലാം ഫ്ളാറ്റ് വാങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ സൗബിന്‍ കുറച്ചു കാലമേ ആയിട്ടുള്ളൂ ഇവിടെ ഫ്ളാറ്റ് വാങ്ങിയത്. സിനിമകളില്‍ ചില്ലറ വേഷവുമായി നടന്ന സൗബിന്‍ അറിയപ്പെടുന്ന നടനായത് കുറച്ചു കാലം മുമ്പാണ്. ഇതോടെയാണ് കൊച്ചിയില്‍ സ്വന്തം ഫ്ളാറ്റ് വാങ്ങാന്‍ സൗബിന്‍ തീരുമാനിച്ചത്. ഇതിന് തെരഞ്ഞെടുത്തത് മരടിലെ അടിപൊളി ഫ്ളാറ്റും.
നിയമ പോരാട്ടവും മറ്റും നടക്കുമ്പോഴാണ് സൗബിന്‍ ഇത്തരത്തിലൊരു കച്ചവടത്തിന് ഇറങ്ങിയത്. അതുകൊണ്ട് തന്നെ റിസ്‌ക് എടുക്കുകയാണ് നടന്‍ ചെയ്തത്. കാര്‍കശ്യത്തോടെ സുപ്രീംകോടതി നിലപാട് എടുത്തപ്പോള്‍ സൗബിനും മറ്റ് താരങ്ങളും വെട്ടിലായി. അഞ്ച് ഫ്ളാറ്റ് ഉടമകളുടെ കെട്ടിടമാണ് പൊളിക്കുന്നത്. ഇതില്‍ ആല്‍ഫ എന്ന ഫ്ളാറ്റ് അത്യാഡംബരത്തിന്റെ താമസ സ്ഥലങ്ങളാണ്.ഇവിടെ 3200 സ്‌ക്വയര്‍ഫീറ്റിലെ ഫ്ളാറ്റുകളാണുള്ളത്. ഇതിന് കോടികളുടെ വിലയുമുണ്ട്. കൊച്ചയിലെ അതിസമ്പന്നരാണ് ഇവിടെ താമസിക്കുന്നത്. മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചിരുന്നു.
നിയമക്കുരുക്കില്‍ പെടുന്നതിന് ഒരു മാസം മുമ്പ് 80 ലക്ഷം രൂപയ്ക്ക് ആല്‍ഫ സെറീനില്‍ ഒരു ഫ്ളാറ്റ് വിറ്റിരുന്നു. ഈ ഫ്ളാറ്റ് വാങ്ങിയത് സൗബിനാണെന്നാണ് സൂചന. എല്ലാ നിയമങ്ങളും പാലിച്ചാണ് ഫ്ളാറ്റ് കെട്ടിയുയര്‍ത്തിയതെന്നായിരുന്നു ബില്‍ഡര്‍മാര്‍ വ്യക്തമാക്കിയിരുന്നത്. ഹൈക്കോടതിയും ഫ്ളാറ്റ് ഉടമകള്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. പക്ഷേ, ഇതിനിടയില്‍ സുപ്രീംകോടതിയില്‍ എത്തിയപ്പോഴാണ് തീര സംരക്ഷണ നിയമങ്ങളുടെ ലംഘനം നടന്നതായി കണ്ടെത്തിത്. ഇതോടെയാണ് പൊളിക്കണമെന്ന് വ്യക്തമാക്കി ഉത്തരവിറങ്ങിയത്.
സമരക്കാരുടെ മുന്‍നിരയില്‍ പ്രതിഷേധിക്കാന്‍ സൗബിനുമുണ്ടായിരുന്നു. സൗബിനെ കൂടാതെ ആന്‍ അഗസ്റ്റിനും ഭര്‍ത്താവ് ജോമോന്‍ ടിയും താമസിക്കുന്നത് ഇവിടെയാണ്. മേജര്‍ രവിക്കും പൊളിക്കാന്‍ പോകുന്ന കെട്ടിടത്തില്‍ ഒന്നില്‍ ഫ്ളാറ്റുണ്ട്. തങ്ങള്‍ എന്ത് തെറ്റഅ ചെയ്തിട്ടാണ് കുടിയൊഴിയണ്ടത് എന്നാണ് മേജര്‍രവി വ്യക്തമാക്കുന്നത്. എന്നാല്‍ സിനിമാക്കാരില്‍ ഏറ്റവും പെട്ടത് സൗബിനായിരുന്നു.