'കുട്ടനാടന്‍ മാര്‍പാപ്പ'യ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന മാര്‍ഗം കളിയുടെ പുതിയ ട്രെയിലര്‍ പുറത്തുവന്നു. വിഷ്ണു ബിബിന്‍ ജോര്‍ജ്ജ് കൂട്ടുകെട്ടിലെ ബിബിന്‍ ജോര്‍ജ്ജാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. നമിതാ പ്രമോദ് നായികയാകുന്നു.
ഒരു മുഴുനീളം തമാശച്ചിത്രമാകും ഇത് എന്ന് സൂചന നല്‍കുന്നതാണ് ട്രെയ്ലര്‍. ഒരുപറ്റം കോമഡി താരങ്ങള്‍ ട്രെയ്ലറില്‍ത്തന്നെ സാന്നിധ്യം അറിയിക്കുന്നുണ്ട്. ബൈജു, ഹരീഷ് കണാരന്‍, ധര്‍മജന്‍ എന്നിവരെല്ലാം മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു. സിദ്ദിഖ്, ശാന്തി കൃഷ്ണ, ബിന്ദു പണിക്കര്‍, രഞ്ജി പണിക്കര്‍ എന്നിവരും മറ്റ് വേഷങ്ങളിലെത്തുന്നു.
ട്രെയ്ലറില്‍ത്തന്നെ ചില തമാശാ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ തമാശകള്‍ രസിക്കുന്നുണ്ടോ എന്നും ഇവ എത്രത്തോളം കാലോചിതമാണ് എന്ന സംശയം മനസിലുണ്ടാവുകയും ചെയ്യും. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം. ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് നിര്‍മാണം.