Latest News

ആഡംബര വാഹനം വിറ്റ് ഓട്ടിറോക്ഷ വാങ്ങി ഇന്ത്യ സഞ്ചരിക്കാന്‍ മറാത്തി താരത്തിന്റെ 'കിറുക്ക് ';  നടി യശശ്രീയുടെ ഭ്രാന്ത് കണ്ട് അമ്പരന്ന് സിനിമ ലോകം; ഓട്ടോയില്‍ താജ്മഹളക്കം സഞ്ചരിക്കാന്‍ താരം; ആശംസ നേര്‍ന്ന് ആരാധകരും 

Malayalilife
ആഡംബര വാഹനം വിറ്റ് ഓട്ടിറോക്ഷ വാങ്ങി ഇന്ത്യ സഞ്ചരിക്കാന്‍ മറാത്തി താരത്തിന്റെ 'കിറുക്ക് ';  നടി യശശ്രീയുടെ ഭ്രാന്ത് കണ്ട് അമ്പരന്ന് സിനിമ ലോകം; ഓട്ടോയില്‍ താജ്മഹളക്കം സഞ്ചരിക്കാന്‍ താരം; ആശംസ നേര്‍ന്ന് ആരാധകരും 

വിപണിയിലിറങ്ങുന്ന ആഡംബര കാറുകള്‍ സ്വന്തമാക്കുകയും മോഹ നമ്പര്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് സിനിമാ താരങ്ങളുടെ എപ്പോഴുമുള്ള ക്രെയിസ്.  എന്നാല്‍ സെലിബ്രിറ്റികളുടെ ഈ ആഡംബര വാഹന ഭ്രമത്തില്‍ നിന്ന് മാറി വേറിട്ട പാത തിരഞ്ഞെടുക്കുകയാണ് മാറാത്തി നടി യശശ്രി. തന്റെ ആഡംബര വാഹനം വിറ്റ് ഓട്ടോ വാങ്ങി ലോകം ചുറ്റാനൊരുങ്ങുന്ന നടിയുടെ വാര്‍ത്തയാണ് താരലോകത്തെ പുതിയ ചര്‍ച്ച. നടിയുടെ വ്യത്യസ്ഥത കണ്ട് താരത്തിന് കിറുക്കായോ എന്നു പോലും പലരും ചോദിച്ച് തുടങ്ങി. 

ഒരു സുഹൃത്ത് ഡെന്‍മാര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് സൈക്കിളില്‍ വന്നതാണ് യശശ്രീയെ ഓട്ടോറിക്ഷ വാങ്ങിക്കാന്‍ പ്രേരിപ്പിച്ചത്. സ്വന്തമായി  ഓട്ടോ ഓടിച്ചാണ് യശശ്രീ ഇപ്പോള്‍ സ്ഥലങ്ങളില്‍ പോകുന്നതും. കാര്‍ ഉള്ളപ്പോള്‍ ഡ്രൈവറെ കാത്തിരിക്കണമായിരുന്നുവെന്നും ഇപ്പോള്‍ ഇഷ്ടമുള്ള സ്ഥലത്തേയ്ക്ക് എളുപ്പത്തില്‍ പോകാനാകുന്നുണ്ടെന്നും യശശ്രീ പറയുന്നു.

ഓട്ടോയില്‍ താജ്മഹല്‍ കാണാന്‍ പോകാനാണ് ആലോചന. കഴിഞ്ഞ വര്‍ഷം തന്നെ യശശ്രീയുടെ ഓട്ടോയാത്ര വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഓട്ടോയുടെ  ഫോട്ടോ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് യശശ്രീ.

Read more topics: # maratty cinema,# yashsari,#
maraty actress yashashri masurkar sold car to buy an auto

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES