മാതാ പിതാക്കന്മാരും, മക്കളും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ സന്ദേശവുമായി എത്തുന്ന മാതാ പിതാ റിലിസിനൊരുങ്ങുന്നു. ഫിലിം ട്രീയുടെയും, പികെബി പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ബിനു കുര്യന്‍ നിര്‍മ്മിച്ച് അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം ഈ മാസം അവസാനത്തോടെ യുട്യൂബ് റിലിസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.
രാജേഷ് വരിക്കോളിയുടെ കഥയ്ക്ക് സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരുക്കുന്നത്.അന്തരിച്ച പ്രിയ നടന്‍ സൈനുദ്ധീന്റെ മകനും, യുവ നടനുമായ സിനില്‍ സൈനുദ്ധീന്‍ ആണ് നായക വേഷത്തില്‍ എത്തുന്നത്..
ഛായാഗ്രഹണം ഷിജു എം ഭാസ്‌ക്കര്‍.. എഡിറ്റിംഗ് ലിന്റോ തോമസ്, സഹ സംവിധാനം അമല്‍ ദേവ് കെ ആര്‍. ടൈറ്റസ് ജോണ് പ്രോജക്ട് ഡിസൈനറായ ഈ ഹൃസ്വ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി അഫ്‌സല്‍ സലിമും, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയി പ്രവര്‍ത്തിക്കുന്നത് ഡൊണാള്‍ഡ് ജോയിയും ആണ്.



