Latest News

തമിഴ് ബിഗ്‌ബോസിനെ പിടിച്ചുകുലുക്കി മീടു;ചേരൻ ദുരുദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു; അനുവാദമില്ലാതെ തന്റെ അരയിൽ ചുറ്റിപ്പിടിച്ചു; നടൻ ചേരനെതിരെ ലൈംഗിക ആരോപണവുമായി ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥി മീരാ മിഥുൻ

Malayalilife
തമിഴ് ബിഗ്‌ബോസിനെ പിടിച്ചുകുലുക്കി മീടു;ചേരൻ ദുരുദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു; അനുവാദമില്ലാതെ തന്റെ അരയിൽ ചുറ്റിപ്പിടിച്ചു; നടൻ ചേരനെതിരെ ലൈംഗിക ആരോപണവുമായി ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥി മീരാ മിഥുൻ

തമിഴ് നടവും സംവിധായകനുമായ ചേരനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചു നടി. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിലെ മത്സരാർത്ഥി മീര മിഥുനാണ് മറ്റൊരു മൽസരാർഥി കൂടിയായ ചേരനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചേരൻ ദുരുദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് മീരയുടെ ആരോപണം. വില്ലേജ് റൗണ്ട് ടാസ്‌കിലാണ് സംഭവം. ചേരൻ അനുവാദമില്ലാതെ തന്റെ അരയിൽ ചുറ്റിപ്പിടിച്ചെന്നാണ് മീര ആരോപിക്കുന്നത്.

അതേസമയം ബിഗ്‌ബോസിലെ മറ്റ് അംഗങ്ങൾ ചേരനെ പിന്തുണച്ചു. മാന്യമായ പെരുമാറ്റവും സ്വഭാവവുമുള്ള ചേരൻ അത്തരത്തിൽ പെരുമാറില്ലെന്ന് അംഗങ്ങൾ പറഞ്ഞു. രണ്ടു പെൺകുട്ടികളുടെ പിതാവായ ചേരന് ഒരു സ്ത്രീയോടും മോശമായി പെരുമാറാൻ കഴിയില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവർക്കെല്ലാം ഇക്കാര്യമറിയാമെന്നും അവർ വ്യക്തമാക്കി.

സംഭവം വിവാദമായതോടെ ചേരൻ മീരയോട് മാപ്പ് പറഞ്ഞു. ദുരുദ്ദേശ്യത്തോടെയല്ല അരയിൽ പിടിച്ചതെന്നും തന്റെ പെൺകുഞ്ഞുങ്ങളുടെ പേരിൽ സത്യം ചെയ്യുന്നുവെന്നും ചേരൻ പറഞ്ഞു. നാലു തവണ ദേശീയ അവാർഡും നാല് തവണ തമിഴ്‌നാട് സർക്കാറിന്റെ അവാർഡും നേടിയ നടനാണ് ചേരൻ.

എട്ട് തോട്ടകൾ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുൻ തമിഴ് സിനിമയിൽ അരങ്ങേറ്റം നടത്തിയത്. നാസർ, എം.എസ് ഭാസ്‌കർ, മലയാള താരം അപർണ ബാലമുരളി എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു

meera midun me to against cheran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES