Latest News

മിന്നല്‍ മുരളി കോമിക്‌സില്‍; ടിങ്കിളിലൂടെ മിന്നല്‍ വേഗത്തില്‍ എത്തി മലയാളി സൂപ്പര്‍ഹീറോ

Malayalilife
 മിന്നല്‍ മുരളി കോമിക്‌സില്‍; ടിങ്കിളിലൂടെ മിന്നല്‍ വേഗത്തില്‍ എത്തി മലയാളി സൂപ്പര്‍ഹീറോ

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ മലയാളികള്‍ക്ക് കിട്ടിയ ആദ്യ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിച്ചത്. ടോവിനോ സൂപ്പര്‍ ഹീറോ ആയി എത്തിയപ്പോള്‍ മലയാളികള്‍ മാത്രമല്ല ഇന്ത്യന്‍ ജനത ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള വലിയ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 

മിന്നല്‍ മുരളി എന്ന കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്. ആരാധകര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ടിങ്കിള്‍ കോമിക്‌സിലൂടെ മലയാളികളുടെ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി തിരിച്ചെത്തുകയാണ്. അമര്‍ ചിത്ര കഥയും ടിങ്കിളുമായി വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സ് ഒന്നിച്ചുകൊണ്ടാണ് മിന്നല്‍ മുരളി എത്തുന്നത്. 2023 കോമിക്ക് കോണില്‍ മിന്നല്‍ മുരളി എത്തും. നടന്‍ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്‌സുമായി സഹകരിക്കുന്നുണ്ട്. 

നെറ്റ് ഫ്‌ലിക്സ് വഴി മികച്ച അഭിപ്രായം നേടിയ ചിത്രം ഇപ്പോഴും കുട്ടികളും മുതിര്‍ന്നവരും വീണ്ടും കാണുന്ന ചിത്രമാണ്. അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ?ഗുരു സോമസുന്ദരം തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 

minnal murali comix

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES