ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാവുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.ആരാധകാരുടെ നീണ്ടകാലത്തെ ആഗ്രഹമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം.
സോഷ്യല്‍ മീഡിയ പേജുകളിലുടെയാണ് താരം അടുത്ത ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെയാണ് എന്ന് അറിച്ചിരിക്കുന്നത്.'മലൈക്കോട്ടൈ വാലിബന്‍ ' എന്നതാണ് ചിത്രത്തിന്റെ പേരെന്നും ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയായിരിക്കും മോഹന്‍ലാല്‍ അവതരിപ്പിക്കുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബി ജോണാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സ് കുറച്ച് ദിവസം മുന്‍പ് പുറത്തുവിട്ടിരുന്നു.ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം പിരീഡ് സിനിമയായിരിക്കുമെന്നും മോഹന്‍ലാല്‍ ചിത്രത്തില്‍ ഗുസ്തിക്കാരനായിട്ടായിരിക്കും വേഷമിടുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 2023 ജനുവരിയില്‍ രാജസ്ഥാനില്‍ വച്ച് 'മലൈക്കോട്ടൈ വാലിബന്‍ ' ചിത്രീകരണം ആരംഭിക്കും.ഒറ്റ ഷെഡ്യൂളില്‍ എഴുപത്തിയഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
അതേസമയം മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ആണ് ലിജോയുടെ പുതിയ ചിത്രം. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മമ്മൂട്ടി ചിത്രത്തിന് പിന്നാലെ മോഹന്‍ലാല്‍ സിനിമ ചെയ്യാനുള്ള അപൂര്‍വ ഭാഗ്യം കൂടി ലഭിച്ചിരിക്കുകയാണ്.