Latest News

ഇഷ്ട നമ്പരായ 2255 ല്‍ പുതിയ അതിഥിയെ കൂടി സ്വന്തമാക്കി മോഹന്‍ലാല്‍; നടന്റെ യാത്രക്ക് കൂട്ടായ് എത്തിയത് പുതിയ കാരവാന്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalilife
ഇഷ്ട നമ്പരായ 2255 ല്‍ പുതിയ അതിഥിയെ കൂടി സ്വന്തമാക്കി മോഹന്‍ലാല്‍; നടന്റെ യാത്രക്ക് കൂട്ടായ് എത്തിയത് പുതിയ കാരവാന്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ഷ്ടനമ്പറായ 2255ല്‍ ഒരു വാഹനം കൂടി സ്വന്തമാക്കി മോഹന്‍ലാല്‍. ബ്രൗണ്‍ നിറത്തിലുള്ള ആഡംബര കാരവാനാണ് താരത്തിന്റെ ഗ്യാരേജിലെ പുതിയ അതിഥി. മുന്‍നിര വാണിജ്യ നിര്‍മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലൊരുക്കിയിരിക്കുന്ന കാരവാനിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലിപ്പോള്‍ വൈറലാകുന്നത്.

കേരളത്തിലെ സ്പെഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ ഒരുക്കുന്നതില്‍ ഏറെ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്.  വാഹനത്തിന്റെ വശങ്ങളില്‍ വലിയ ഗ്രാഫിക്സ് സ്റ്റിക്കറുകള്‍ നല്‍കി അലങ്കരിച്ചിരിക്കുന്ന വാഹനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 3907 സി.സി ശേഷിയുള്ള നാല് സിലിണ്ടര്‍ 4ഡി34ഐ സി.ആര്‍.ഡി.ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍.   

ജീത്തു ജോസഫ് ചിത്രം റാം ആണ് അണിയറയില്‍ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ എലോണും റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാലും ഷാജികൈലാസും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. പതിനെട്ട് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസ് ആണ് എലോണിന്റെ നിര്‍മാതാക്കള്‍.

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബറോസ് ആണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ജൂലൈ 29ന് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

 

Read more topics: # മോഹന്‍ലാല്‍
mohanlal buy new caravan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES