Latest News

റോള്‍സ് റോയിസ് കാറുകള്‍ക്ക് സമാനമായി തിളങ്ങുന്ന ലൈറ്റുകളുള്ള  റൂഫ്;  കിടപ്പുമുറിയും അടുക്കളയും, ജിം അടക്കം എല്ലാ സൗകര്യങ്ങളും;  2255 എന്ന ഇഷ്ട നമ്പരോടെ പുറത്തിറക്കിയ ആഢംബര കാരവന്‍ വാങ്ങാന്‍ നേരിട്ടെത്തി ലാലേട്ടന്‍

Malayalilife
 റോള്‍സ് റോയിസ് കാറുകള്‍ക്ക് സമാനമായി തിളങ്ങുന്ന ലൈറ്റുകളുള്ള  റൂഫ്;  കിടപ്പുമുറിയും അടുക്കളയും, ജിം അടക്കം എല്ലാ സൗകര്യങ്ങളും;  2255 എന്ന ഇഷ്ട നമ്പരോടെ പുറത്തിറക്കിയ  ആഢംബര കാരവന്‍ വാങ്ങാന്‍ നേരിട്ടെത്തി ലാലേട്ടന്‍

മോഹന്‍ലാലിനായി പുതിയ കാരവന്‍ ഒരുങ്ങുന്നതായി മുമ്പേ റിപ്പോര്‍ട്ടുകളു ണ്ടായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് അത്യാഢംബര കാരവാന്റെ ചിത്രം അടക്കം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ അത്യാഡംബര കാരവാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തി ഏറ്റുവാങ്ങിയിരിക്കുകയാണ്.

മോഹന്‍ലാലിന്റെ ഇഷ്ടനമ്പറായ 2255 ലാണ് കാരവന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലൊരുക്കിയിരിക്കുന്ന കാരവാനിന്റെ അകത്തെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.വാഹനം ഡിസൈന്‍ ചെയ്ത ബിജു മാര്‍ക്കോസിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

ആഢംബരം നിറഞ്ഞ ഇന്റീരിയറാണ് വാഹനത്തിനുള്ളത്. കിടപ്പുമുറി, അടുക്കള, ജിം തുടങ്ങി എല്ലാ സൗകര്യങ്ങളും കാരവനിലുണ്ട്.എക്സ്റ്റീരിയറില്‍ നല്‍കിയിട്ടുള്ള ബ്രൗണ്‍ നിറത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന നിറം നല്‍കിയാണ് അകത്തളത്തിലും ആഡംബരം നിലനിര്‍ത്തിയിരിക്കുന്നത്.

എറണാകുളം ആര്‍ടിഒയ്ക്കു കീഴില്‍ സ്വകാര്യ വാഹനമായിട്ടാണ് കാരവാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ ഇഷ്ടനമ്പറായ 2255 ആണ് ഈ വാഹനത്തിനും. ബ്രൗണ്‍ നിറത്തിലാണ് കാരവാന്‍. വാഹനത്തിന് കൂടുതല്‍ അഴകേകുന്നതിനായി വശങ്ങളില്‍ വലിയ ഗ്രാഫിക്സ് സ്റ്റിക്കറുകളും നല്‍കി അലങ്കരിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയാണ് പുതിയ കാരവാന്‍ ആക്കിമാറ്റിയത്.

ബ്രൗണ്‍ നിറത്തില്‍ തന്നെയാണ് അകത്തളത്തിലെ ഇരുപ്പിടവും അലങ്കരിച്ചിരിക്കുന്നത്. റീഡിങ്ങ് ലൈറ്റുകള്‍ക്കൊപ്പം റോള്‍സ് റോയിസ് കാറുകള്‍ക്ക് സമാനമായി തിളങ്ങുന്ന ലൈറ്റുകള്‍ റൂഫില്‍ ഒരുക്കിയിട്ടുണ്ട്. 3907 സി.സി. ശേഷിയുള്ള നാല് സിലിണ്ടര്‍ 4ഡി34ഐ സി.ആര്‍.ഡി.ഐ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങള്‍ ഒരുക്കിയ കോതമംഗലത്തെ ഓജസ് മോട്ടോഴ്‌സാണ് മോഹന്‍ലാലിന്റെയും കാരവാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

 

mohanlal buys new luxury caravan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES