മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ചെന്നൈയില്‍ നിന്ന് കേരളത്തില്‍ എത്തിയ താരം ക്വാറന്റൈനില്‍ കഴിഞ്ഞ് വരുകയായിരുന്നു. കോവിഡ് നെഗറ്റീവായ സാഹചര്യത്തിൽ ഇനി കൊച്ചിയില്‍ തന്നെയുള്ള അമ്മയെ കാണാനാകും പോകുക എന്ന് മോഹൻലാൽ തുറന്ന് പറഞ്ഞിരിക്കുകയാണ്. സെപ്റ്റംബര്‍ 7-നു പുതിയ ചിത്രമായ ദൃശ്യം 2 ചിത്രീകരണം ആരംഭിക്കും. കോവിഡ് ഭീഷണി മാറിയാല്‍ ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം ഡിസംബറില്‍ റിലീസ് ചെയ്‌തേക്കും.
ജൂലൈ 20ഓടെയാണ് താരം 4 മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം കേരളത്തില്‍ മടങ്ങി എത്തിയത്. ക്വാറന്റൈന്‍ കാലാവധി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ വീണ്ടും വെള്ളിത്തിരയിലേക്ക് സജീവമാകുമ്പോൾ ഈ മോശം സമയത്തും വലിയ ഊര്‍ജമാണ് പകര്‍ന്നു കിട്ടുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് തന്റെ അറുപതാം പിറന്നാൾ ചെന്നൈയിൽ തന്നെ അമ്മയൊപ്പമില്ലാതെ ആഘോഷിക്കേണ്ടി വന്നിരുന്നു. എന്നാൽ അന്ന് അമ്മയിൽ നിന്നും വീഡിയോ കോളിലൂടെ സംഭാഷണം നടത്തിയിരുന്നു.