Latest News

ഇച്ചാക്കയ്ക്ക് സ്‌നേഹത്തിന്റെ നുള്ള്; കേരളീയം വേദിയില്‍ താരരാജക്കന്മാരുടെ തമാശയും കുസൃതിയും; ലാലേട്ടനും മമ്മൂക്കയും ഒരുമിച്ചുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

Malayalilife
ഇച്ചാക്കയ്ക്ക് സ്‌നേഹത്തിന്റെ നുള്ള്; കേരളീയം വേദിയില്‍ താരരാജക്കന്മാരുടെ തമാശയും കുസൃതിയും; ലാലേട്ടനും മമ്മൂക്കയും ഒരുമിച്ചുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം ആഘോഷത്തിന്റെ ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും മോഹന്‍ലാലും വേദിയിലെത്തിയത് കാണികള്‍ക്ക് ആവേശം നിറക്കുന്ന കാഴ്ചയായിരുന്നു. ഉലകനായകന്‍ കമല്‍ഹാസനും നടി ശോഭനയും ഇരുവര്‍ക്കുമൊപ്പം വേദി പങ്കിട്ടിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന പൊതുചടങ്ങുകളെല്ലാം മലയാളികള്‍ ആഘോഷമാക്കാറുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ സന്തോഷമാണ് കേരളീയം വേദിയിലെ ഇവരുടെ സാന്നിധ്യം. ഇതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.അക്കൂട്ടത്തില്‍ മമ്മൂട്ടിയോട് കുസൃതി കാട്ടുന്ന മോഹന്‍ലാലിന്റെ വീഡിയോ ശ്രദ്ധനേടുകയാണ്. 

സൗഹൃദ സംഭാഷണത്തിനിടെ മമ്മൂട്ടിയെ സ്‌നേഹത്തോടെ നുള്ളുന്ന മോഹന്‍ലാലിന്റെ ഒരു ക്യൂട്ട് വിഡിയോയാണ് വൈറല്‍.അടുത്തടുത്ത കസേരകളില്‍ ഇരുന്ന് സംസാരിച്ചിരിക്കുന്നതിനിടയില്‍ മമ്മൂട്ടിയുടെ കാലില്‍ കുസൃതിയോടെ നുള്ളുന്നു മോഹന്‍ലാല്‍. ശ്യാംകുമാര്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ഈ മനോഹര നിമിഷം ക്യാമറയില്‍ പകര്‍ത്തിയത്.

ഇച്ചാക്കയ്‌ക്കൊപ്പമെന്ന അടിക്കുറിപ്പോടെ മമ്മൂട്ടിക്കൊപ്പമുളള ചിത്രം മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുച്ചപ്പോള്‍, പ്രിയപ്പെട്ട ലാലിനും കമല്‍ഹാസനും ഒപ്പമെന്ന കുറിപ്പോടെയാണ് മമ്മൂട്ടി കേരളീയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കു വച്ചിരുന്നു.

എമ്പുരാന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വൃഷഭ, നേര്, ബറോസ്, മലൈക്കോട്ടൈ വാലിബന്‍ തുടങ്ങിയ ചത്രങ്ങളും നടന്റേതായി റിലീസിന് ഒരുങ്ങുകയാണ്. വാലിബന്‍ ജനുവരി 24ന് റിലീസ് ചെയ്യും. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. 

കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. നിലവില്‍ ടര്‍ബോ എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഭ്രമയു?ഗം, കാതല്‍, ബസൂക്ക എന്നിവയാണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങള്‍. ഹെറര്‍ ത്രില്ലറില്‍ ഒരുങ്ങുന്ന ഭ്രമയുഗം അടുത്ത വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്യാനാണ് തീരുമാനം. 

 

mohanlal mammootty cute viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES