നടന് ഇന്ദ്രജിത്ത് സുകുമാരന്‍ പകര്‍ത്തിയ തന്റെ മനോഹരമായ ഒരു ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടോണിലുള്ള ഈ ചിത്രം ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമില്‍ മോഹന്‍ലാലിനൊപ്പം ഇന്ദ്രജിത്തും മുഖ്യ വേഷത്തില്‍ ഉണ്ട്. കോവിഡ് കാലത്ത് മുടങ്ങിയ ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ പുനരാരംഭിച്ചിരുന്നു. ലണ്ടനിലാണ് ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷന്‍.തൃഷയാണ് ചിത്രത്തിലെ നായിക. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന 'റാം' ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രമാണ്.
ഇന്ദ്രജിത്ത് ആണ് ഫോട്ടോ എടുത്തിരിക്കുന്നത് എന്നും മോഹന്‍ലാല്‍ കുറിച്ചിട്ടുണ്ട്. നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. പൊളി ക്ലിക്ക്, ഇന്ദ്രേട്ടന്‍ ഒരു ക്യാമറയും കൊണ്ട് നടക്കുന്ന കണ്ടപ്പോഴെ അറിയാമായിരുന്നു ഇങ്ങനെ വല്ലോം നടക്കുമെന്ന് എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകള്‍.
'മോണ്‍സ്റ്റര്‍', 'എലോണ്‍, 'റാം', എന്നിവയാണ് മോഹന്‍ലാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. 'പുലിമുരുകനു' ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോണ്‍സ്റ്റര്‍'. 'പുലിമുരുകന്റെ' രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് 'മോണ്‍സ്റ്ററി'ന്റെ തിരക്കഥാകൃത്തും. ഒക്ടോബര്‍ 21ന് ആയിരിക്കും 'മോണ്‍സ്റ്റര്‍' റിലീസ് ചെയ്യുന്നത്.