Latest News

മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ യോഗമുണ്ടായിട്ടില്ല; നടന്‍ എന്നനിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അത്; ഒരച്ഛന്‍ എന്ന നിലയില്‍ പിന്നീട് ദു:ഖിക്കുമെന്ന സുചിത്രയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടില്ല; പക്ഷേ ഇപ്പോള്‍ ആ നഷ്ടബോധത്തിന്റെ നിഴല്‍ മറ്റാരും കാണാതെ വീണുകിടപ്പുണ്ട്; മക്കളുടെ വളര്‍ച്ചകളെക്കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ

Malayalilife
മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ യോഗമുണ്ടായിട്ടില്ല; നടന്‍ എന്നനിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അത്; ഒരച്ഛന്‍ എന്ന നിലയില്‍ പിന്നീട് ദു:ഖിക്കുമെന്ന സുചിത്രയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടില്ല; പക്ഷേ ഇപ്പോള്‍ ആ നഷ്ടബോധത്തിന്റെ നിഴല്‍ മറ്റാരും കാണാതെ വീണുകിടപ്പുണ്ട്; മക്കളുടെ വളര്‍ച്ചകളെക്കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ

മാത്യഭൂമി ദിനപത്രത്തില്‍ എല്ലാ ആഴ്ച്ചകളിലും മോഹന്‍ലാല്‍ എന്ന നടന്‍ തന്റെ അനുഭവ കുറിപ്പുകള്‍ വായനക്കാര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. പളുങ്കുമണികള്‍ എന്ന കോളത്തിലൂടെ ഈ ആഴ്ച്ച നടന്‍ പങ്ക് വച്ചത്  തന്റെ മക്കളുടെ വളര്‍ച്ചകളെക്കുറിച്ചും  മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോകുന്നതുമൊന്നും കാണാനുള്ള യോഗം തനിക്കുണ്ടായില്ലെന്ന ദുഖം പങ്കുവയ്ക്കുലുകളുമായിരുന്നു.

തന്റെ മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോകുന്നതുമൊന്നും കാണാനുള്ള യോഗം തനിക്കുണ്ടായില്ലെന്ന ദുഖം പങ്കുവയ്ക്കുകയാണ് ലാല്‍. ഒരു നടന്‍ എന്നനിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലം. തന്നെ തന്നെ മറന്ന് സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഓടിയിരുന്ന അക്കാലത്തെ ഭാര്യ സുചിത്ര വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നത്രേ. ഒരച്ഛന്‍ എന്ന നിലയില്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്ന്. അന്നത് തനിക്കത്ര ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ മനസ്സിന്റെ വിദൂരമായ ഒരു കോണില്‍ ആ നഷ്ടബോധത്തിന്റെ നിഴല്‍ മറ്റാരും കാണാതെ വീണുകിടക്കുകയാണെന്ന് ലാല്‍ പറയുന്നു.

നാല്‍പ്പതു വര്‍ഷമായി സിനിമയില്‍ എത്രയോ റീടേക്കുകള്‍ എടുത്ത എനിക്ക് ഇതുവരെ എന്റെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെയും കളിചിരികളുടെയും രംഗങ്ങളുടെ റീട്ടേക്കുകള്‍ക്ക് സാധിച്ചിട്ടില്ല. പലരും എന്നെപ്പോലെ ഈ ദുഃഖം പങ്കുവെക്കുന്നുണ്ടാവാമെന്നും നടന്‍ കുറിച്ചു.

പ്രണവും വിസ്മയയും തമ്മില്‍ മൂന്നരവയസ്സിന്റെ വ്യത്യാസമുണ്ടെന്നും ഇരുവരും പഠിച്ചത് ഊട്ടിയിലെ ഹെബ്രോണ്‍ സ്‌കൂളിലാണ് (ഹീബ്രു ഭാഷയില്‍ വേരുകളുള്ള ഹെബ്രോണ്‍ എന്ന പദത്തിന് സുഹൃത്ത്, ഒന്നിച്ചുചേരുക എന്നീ വിവിധങ്ങളായ അര്‍ഥങ്ങളുണ്ട്). പ്രണവ് അവിടത്തെ പഠനം കഴിഞ്ഞ് തത്ത്വചിന്ത പഠിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയിവിസ്മയ തിയേറ്റര്‍ പഠിക്കാനായി പ്രാഗ്, ലണ്ടന്‍, യുഎസ്. എന്നിവിടങ്ങളിലേക്കും. മക്കള്‍ എന്നതിലുപരി അവരിപ്പോള്‍ എന്റെ നല്ല സുഹൃത്തുക്കളാണ്. പലപ്പോഴും അവരെന്നെ പലതും പഠിപ്പിക്കുന്നുണ്ടെന്നും നടന്‍ കുറിച്ചു.

Read more topics: # മോഹന്‍ലാല്‍
mohanlal says about his children chilldhood missing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES