പ്രായത്തെ തോല്‍പിക്കുന്ന ശരീര ഭംഗിയുമായി ഇപ്പോഴും മലയാളികളുടെ സൂപ്പര്‍താരമായി നിലനില്‍ക്കുകയാണ് പ്രിയതാരം മോഹന്‍ലാല്‍.
ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താനായി ഏതറ്റം വരെ പോകാനും അദ്ദേഹം തയ്യാറാകും. ശരീര ഭാരം കൂട്ടാനും കുറയ്ക്കാനും തുടങ്ങി പല രൂപമാറ്റങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. കേന്ദ്ര കായിക മന്ത്രിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് വര്‍ക്കൗട്ട് തുടങ്ങിയ മോഹന്‍ലാല്‍ ഇപ്പോള്‍ പുതിയൊരു ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പേജിലിട്ട ചിത്രത്തിന്റെ താഴെ കമന്റുകളായി വരുന്ന പ്രതികരണങ്ങളാണ് ഏറെ രസകരം. കൂടുതല്‍ പേരും ഈ ലാലേട്ടന്‍ ഇത് എന്ത് ഭാവിച്ചാണ് എന്ന തരത്തിലാണ് കമന്റ് ഇട്ടിരിക്കുന്നത്. വയറും തടിയും കുറച്ച് താടി വെച്ച് നല്ല മാസ് ലുക്കിലാണ് മോഹന്‍ലാല്‍. ജിമ്മില്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ മുമ്പും മോഹന്‍ലാല്‍ ഫേസ്ബുക്കിലും മറ്റും പങ്കുവെച്ചിട്ടുണ്ട്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ പ്രോജക്ടുമായി ബന്ധപ്പെട്ട് ഹൈദ്രാബാദിലായിരുന്നു താരം. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് വിജയകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രിയദര്‍ശനും മോഹന്‍ലാലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായിട്ടുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകവും.
വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന മരയ്ക്കാര്‍ ഡിസംബറില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളുവെന്ന് മോഹല്‍ലാല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ റിലീസിനായാണ് ഇപ്പോള്‍ ലാല്‍ ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 28ന് അവതരിക്കുന്ന ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.